ശിരോവസ്ത്രം അഴിച്ചുമാറ്റിയ യുവാവിനെ പെണ്‍കുട്ടി കുത്തിക്കൊലപ്പെടുത്തി

Published : Jun 10, 2019, 10:12 PM IST
ശിരോവസ്ത്രം അഴിച്ചുമാറ്റിയ യുവാവിനെ പെണ്‍കുട്ടി കുത്തിക്കൊലപ്പെടുത്തി

Synopsis

സിഖ് മതവിശ്വാസിയായ പെണ്‍കുട്ടി വിശ്വാസത്തിന്‍റെ ഭാഗമായി കൈയില്‍ കരുതിയ കിര്‍പന്‍ എന്നറിയപ്പെടുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.

ലുധിയാന: ശിരോവസ്ത്രം അഴിച്ചെടുത്ത യുവാവിനെ പെണ്‍കുട്ടി കുത്തിക്കൊലപ്പെടുത്തി. മുള്ളന്‍പൂര്‍ ധാക്കയില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്. കൊലപാതകത്തെ തുടര്‍ന്ന് പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടിയുടെ ശിരോവസ്ത്രം 27-കാരനായ ട്രക്ക് ഡ്രൈവര്‍ അഴിച്ചുമാറ്റാന്‍ ശ്രമിച്ചു. എന്നാല്‍ പെണ്‍കുട്ടി ഇത് ചെറുക്കാന്‍ നോക്കിയെങ്കിലും യുവാവ് ബല പ്രയോഗത്തിലൂടെ ശിരോവസ്ത്രം അഴിച്ചുമാറ്റി. ക്ഷുഭിതയായ പെണ്‍കുട്ടി കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച് യുവാവിനെ കുത്തി കൊലപ്പെടുത്തുകയായിരുന്നെന്ന് പൊലീസ് പറ‍ഞ്ഞു.

സിഖ് മതവിശ്വാസിയായ പെണ്‍കുട്ടി വിശ്വാസത്തിന്‍റെ ഭാഗമായി കൈയില്‍ കരുതിയ കിര്‍പന്‍ എന്നറിയപ്പെടുന്ന കത്തി ഉപയോഗിച്ചാണ് കൊലപാതകം നടത്തിയത്.  സംഭവത്തില്‍ പ്രതിയായ പെണ്‍കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ ഐപിസി സെക്ഷന്‍ 302 പ്രകാരം കേസെടുത്തു. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

അടുക്കള ജോലിക്കിടെ വിളിച്ചിറക്കി വീട്ടുടമയുടെ സർപ്രൈസ്, സന്തോഷം കൊണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് വീട്ടുജോലിക്കാരി, 28 ലക്ഷത്തിലധികം കാഴ്ചക്കാര്‍
പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം