
താൻ ആക്രോശിക്കുന്നവർക്ക് നേരെ ആക്രമണം നടത്താൻ വളർത്തുതത്തയെ പരിശീലിപ്പിക്കുന്ന പെൺകുട്ടിയുടെ വീഡിയോയാണ് സോഷ്യൽമീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. തത്തയുടെ മുന്നിൽവച്ച് അമ്മയ്ക്ക് നേരെ അലർച്ചയിട്ടപ്പോൾ അമ്മയെ തത്ത പറന്ന് ആക്രമിക്കുകയായിരുന്നു. ട്വിറ്ററിലൂടെ പുറത്തുവിട്ട വീഡിയോ ഒരു കോടിയിലധികം ആളുകളാണ് ഇതുവരെ കണ്ടത്.
ലോർഡ് ഫ്ലോക്കോ എന്ന യുവതിയാണ് വീഡിയോ ട്വീറ്ററിൽ പങ്കുവച്ചത്. 'താൻ ആക്രോശിക്കുന്നവർക്ക് നേരെ ആക്രമണം നടത്താൻ വളർത്തുതത്തയെ തന്റെ മരുമകൾ പരിശീലിപ്പിച്ചു' എന്ന അടിക്കുറിപ്പോടെയാണ് ഫ്ലോക്കോ വീഡിയോ പങ്കുവച്ചത്. ഇത്ര ചെറുപ്രായത്തിൽ വളർത്തുതത്തയ്ക്ക് പരിശീലനം നൽകിയ പെൺകുട്ടി സോഷ്യൽമീഡിയയെ ഒന്നടകം അമ്പരിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam