വ്യത്യാസമെന്ന് പറയാന്‍ നമ്പറിലെ മാറ്റം മാത്രം; എന്നിട്ടും ആ പടം വൈറലായി

By Web TeamFirst Published May 2, 2019, 3:06 PM IST
Highlights

യാദൃശ്ചികമായി തിരുവനന്തപുരം പേട്ട ഭാഗത്ത് കൂടി ഒരു ഷൂട്ടിനാവശ്യത്തിനായി പോകുമ്പോഴാണ് വണ്ടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു കൗതുകത്തിന് എടുത്ത പടം 'ഞാനെടുത്ത ഫോട്ടോകള്‍' എന്ന ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഇത്രയും വൈറലാകുമെന്ന് കരുതിയില്ലെന്ന് പി ടി മില്‍ട്ടന്‍ പറഞ്ഞു. 

തിരുവനന്തപുരം:  ഒന്ന് നോക്കിയാല്‍ റോഡ് യാത്രയുടെ ഒരു സാധാരണ പടം. ഒന്നൂടെ നോക്കിയാലെ വ്യത്യാസം മനസിലാകൂ... ആ വ്യത്യസ്തയാണ് പടത്തെ ഇത്രയേറെ വൈറലാക്കിയത്. 

'ഞാനെടുത്ത ഫോട്ടോകള്‍' എന്ന ഫേസ്ബുക്ക് ഗ്രൂപ്പില്‍ പ്രസിദ്ധീകരിച്ച പി ടി മില്‍ട്ടന്‍റെ പടമാണ് വൈറലായത്. പടത്തിന്‍റെ പ്രത്യേകത മുന്നിലെ കാറിന്‍റെ നമ്പര്‍ പ്ലേറ്റ് KL 20 M 3062 ആണ്. പുറകിലെ ബൈക്കിന്‍റെ നമ്പറാകട്ടെ KL 01 T 3062 ഉം. രണ്ടും ഒരാളുടെ വണ്ടിയല്ല. രണ്ട് സ്ഥലങ്ങളിലെ വ്യത്യസ്തരായ ആളുകളുടെ വണ്ടിയാണിവ. 

യാദൃശ്ചികമായി തിരുവനന്തപുരം പേട്ട ഭാഗത്ത് കൂടി ഒരു ഷൂട്ടിനാവശ്യത്തിനായി പോകുമ്പോഴാണ് വണ്ടികള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒരു കൗതുകത്തിന് എടുത്ത പടം 'ഞാനെടുത്ത ഫോട്ടോകള്‍' എന്ന ഗ്രൂപ്പില്‍ ഷെയര്‍ ചെയ്യുമ്പോള്‍ ഇത്രയും വൈറലാകുമെന്ന് കരുതിയില്ലെന്ന് പി ടി മില്‍ട്ടന്‍ പറഞ്ഞു. 

രണ്ട് ദിവസം കൊണ്ട് 15K ലൈക്കാണ് പടത്തിന് ലഭിച്ചിരിക്കുന്നത്. മാത്രമല്ല മറ്റ് വാഹന ഗ്രൂപ്പ് കളിലേക്ക് ഷേയര്‍ ചെയ്യപ്പെട്ട ചിത്രത്തിന് അവിടെയും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

KL 20 M 3062 ഡിസയര്‍ കാര്‍ തിരുവനന്തപുരം കാത്തികോണത്തുള്ള അയ്യപ്പന്‍ നായരുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. KL 01 T 3062 എന്ന ബൈക്കാകട്ടെ തിരുവനന്തപുരം മാങ്ങാട്ടുകടവുള്ള ബി മുരുകേഷിന്‍റെതാണ്. 

click me!