
ദില്ലി: കൈയിൽ മൊബൈൽ ഫോണുമായി എലവേറ്റഡ് മെട്രോ ട്രാക്കിൽ കയറി താഴേക്ക് ചാടുമെന്ന് യുവതിയുടെ ഭീഷണി. ദില്ലി മെട്രോയിലാണ് സംഭവം. ആത്മഹത്യാഭീഷണി മുഴക്കിയതോടെ താഴെ ജനം തടിച്ചുകൂടി. ഒടുവിൽ ഓടിയെത്തിയ പൊലീസാണ് യുവതിയെ രക്ഷപ്പെടുത്തിയത്. ദില്ലി ഷാദിപൂർ മെട്രോ സ്‌റ്റേഷനിൽ കഴിഞ്ഞ വൈകിട്ട് അഞ്ചോടെയാണ് സംഭവം. സംഭവത്തിന്റെ വീഡിയോ ഓൺലൈനിൽ പ്രചരിച്ചു. 40 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ, മെട്രോ സ്റ്റേഷൻ മുറിച്ചുകടന്ന സ്ത്രീ തന്റെ ഫോണുമായി എലവേറ്റഡ് മെട്രോ ട്രാക്കിന്റെ പാർശ്വഭിത്തിയിൽ നിൽക്കുന്നതും പിന്നീട് അവൾ ട്രാക്ക് മറികടന്ന് റെയിലിംഗിൽ കയറുന്നതായും കാണാം.
യുവതിയെ രക്ഷിക്കാൻ പൊലീസ് ഉദ്യോഗസ്ഥർ പാർശ്വഭിത്തിയിലൂടെ ട്രാക്കിലേക്ക് എത്തി. പൊലീസ് എത്തിയതറിഞ്ഞ യുവതി അവരിൽ നിന്ന് രക്ഷപ്പെടാനും ശ്രമിച്ചു. എങ്ങനെയാണ് യുവതി എലവേറ്റഡ് മെട്രോയുടെ ട്രാക്കിൽ എത്തിയതെന്ന് വ്യക്തമല്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam