
മനുഷ്യക്കുഞ്ഞിനോട് സമാനമായ കുഞ്ഞിന് പിറവി നല്‍കി ആട്. അസമിലെ കാച്ചര്‍ ജില്ലയിലാണ് വിചിത്ര സംഭവം നടന്നിരിക്കുന്നത്. മനുഷ്യന്‍റെ മുഖത്തിനോട് സമാനതയുള്ള മുഖവും രണ്ട് കാലുകളുമായാണ് വിചിത്ര കുഞ്ഞാട് ജനിച്ചത്. മരിച്ച നിലയിലാണ് ഈ കുഞ്ഞ് പിറന്നത്. അസമിലെ ധോലെയിലെ ഗംഗാപൂര്‍ ഗ്രാമത്തിലെ ആളുകള്‍ വിചിത്ര സംഭവത്തില്‍ നടുങ്ങിയിരിക്കുകയാണ്. കണ്ണുകളും, മൂക്കും, വായും മനുഷ്യ കുഞ്ഞിന്‍റേതിന് സമാനമാണ്.
എന്നാല്‍ ചെവി ആടിന്‍റേത് പോലെ തന്നെയാണ്. രണ്ട് കാലുകളുമാണ് ഈ കുഞ്ഞിനുള്ളത്. വിചിത്ര സംഭവത്തേക്കുറിച്ച് വാര്‍ത്ത പരന്നതിന് പിന്നാലെ നിരവധിപ്പേരാണ് ഈ വിചിത്ര ആട്ടിന്‍ കുഞ്ഞിനെ കാണാനെത്തുന്നത്. ഇതിന് മുന്‍പും മനുഷ്യ മുഖമുള്ള വിവിധ ജീവികളുടെ കുഞ്ഞുങ്ങള്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ടെങ്കിലും ഗംഗാപൂരില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്.
ഈ വര്‍ഷമാദ്യം ഇന്തോനേഷ്യയില്‍ ഒരു മത്സ്യ ബന്ധനത്തൊഴിലാളി മനുഷ്യ മുഖമുള്ള സ്രാവിനെ പിടികൂടിയതായി അവകാശപ്പെട്ടിരുന്നു. ഫെബ്രുവരി 21 ന് അബ്ദുള്ള നുരേന്‍ എന്നയാളാണ് അവകാശവാദവുമായി എത്തിയത്. പിടികൂടിയ സ്രാവ് ഗര്‍ഭിണിയായിരുന്നുവെന്നും അതിന്‍റെ വയറിലാണ് മനുഷ്യമുഖത്തോട് സമാനതയുള്ള സ്രാവ് കുഞ്ഞുങ്ങളെ കണ്ടെത്തിയതെന്നുമാണ് ഇയാള്‍ അവകാശപ്പെട്ടത്.
മനുഷ്യ മുഖവും ആടിന്റെ രൂപവുമായി ആട്ടിൻകുട്ടി ജനിച്ചു: ദൈവമായി കണ്ട് ആരാധിച്ച് ഗ്രാമവാസികൾ
മനുഷ്യന്റെ മുഖത്തോട് സാമ്യമുള്ള മുഖവുമായി ജനിച്ച ആട്ടിൻകുട്ടിയെ ആരാധിച്ച് ഗുജറാത്തിലെ ഗ്രാമവാസികൾ. മുനുഷ്യന്റെ മുഖവും ആടിന്റെ രൂപവുമുള്ള ആട്ടിൻകുട്ടിയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഗുജറാത്തിലെ സെൽതിപാദ ഗ്രാമത്തിലാണ് ആട്ടിൻകുട്ടി ജനിച്ചത്. നാല് കാലും ആടിന്റെ ചെവിയുമായി ജനിച്ച ആട്ടിൻകുട്ടിയുടെ മുഖവും മറ്റ് ശരീരഭാഗങ്ങൾ മനുഷ്യസമാനമാണെന്ന് റിപ്പോർട്ട്. അജയ്ഭായ് വാസവ എന്ന കർഷകന്റെ വീട്ടിലാണ് ആട് ജനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഈ ആട്ടിൻകുട്ടിയ്ക്ക് വാലില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ജനിച്ച് പത്ത് മിനുട്ടിനുള്ളിൽ തന്നെ ആട് ചത്തുപോവുകയും ചെയ്തു. ആട്ടിൻക്കുട്ടി ചത്ത ശേഷം ജഡം കുഴിച്ചിടും മുൻപ് ആരതി ഉഴിഞ്ഞ് പൂക്കൾ സമർപ്പിച്ച് ഗ്രാമീണർ ഭക്തിപൂർവം ആരാധിക്കുകയും ചെയ്തു. തങ്ങളുടെ പൂർവികരുടെ പുനർജന്മമാണ് ഈ ആട്ടിൻകുട്ടി എന്നാണ് ഗ്രാമവാസികൾ പറയുന്നത്.
കൊല്ലാൻ ശ്രമിച്ച കരടിയെ കൊമ്പിന് കുത്തിക്കൊന്ന് മുട്ടനാട്
കാനഡയില്‍ മലകയറാനെത്തിയ ഒരു സവാരിക്കാരനാണ് മലമുകളിൽ ഏതാണ്ട് എഴുപത് കിലോയോളം ഭാരം വരുന്ന ഒരു കരടിയുടെ മൃതദേഹം കണ്ടെത്തുന്നത്. തുടർന്ന് വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ജീവനക്കാർ, ഈ പെൺ കരടിയെ എയർ ലിഫ്റ്റ് ചെയ്ത് അടുത്തുള്ള ലാബിലെത്തിച്ച് ടെസ്റ്റ് ചെയ്തു. ഈ കരടിയുടെ ഫോറൻസിക് നെക്രോപ്‌സി പരിശോചനകളുടെ ഫലം വന്നപ്പോൾ മനസ്സിലായത് അതിന്റെ കഴുത്തിലും കക്ഷത്തും ആയി കാണപ്പെടുന്ന മാരക മുറിവുകൾ ഏതോ മലയാട് പ്രാണരക്ഷാർത്ഥം നടത്തിയ പോരാട്ടത്തിനിടെയാണ് അതിന്റെ മരണം സംഭവിച്ചത് എന്നാണ്. കേവലം പ്രാണരക്ഷാർത്ഥമാകും ഈ മലയാട് തന്റെ കൂർത്ത കൊമ്പുകൊണ്ട് കുത്തിയത് എങ്കിലും അതിന്റെ ആഘാതത്തെ അതിജീവിക്കാൻ കരടിക്കു സാധിച്ചിരുന്നില്ല എന്ന് പാർക്സ് കാനഡയിലെ എക്കോളജിസ്റ്റ് ആയ ഡേവിഡ് ലാസ്കിൻ സ്ഥിരീകരിക്കുണൂ. മൂർച്ചയേറിയ ഈ മലയാടിൻ കൊമ്പുകൾക്ക് പലപ്പോഴും 12 ഇഞ്ചോളം നീളവും ഉണ്ടാകാറുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam