
കല്യാണത്തിന്റെ മുഖ്യപരിപാടി ഫോട്ടോഗ്രഫി തന്നെയാണ്. വരനെയും വധുവിനെയും പല പോസുകളിൽ ഫോട്ടോയെടുപ്പിക്കുന്നതും അത് വൈറലാകുന്നതുമെല്ലാമാണ് ട്രെന്റ്. എന്നാൽ ഇപ്പോൾ കല്യാണ വീട്ടിൽ ഫോട്ടോ എടുത്തുകൊണ്ടിരുന്ന ഫോട്ടോഗ്രാഫർ ആണ് വൈറലായിരിക്കുന്നത്. ഫോട്ടാഗ്രാഫർ വധുവിനെ ഒറ്റയ്ക്ക് ഫോട്ടോ എടുക്കുന്നതും പലപല പോസുകളിൽ നിത്തുന്നതും കണ്ട് സഹികെട്ട് വരൻ പൊട്ടിത്തെറിക്കുന്നതാണ് വീഡിയോ. സഹികെട്ട വരൻ ഫോട്ടോഗ്രാഫറെ മർദ്ദിക്കുന്നു. എന്നാൽ ഇതോടെ ഒരു വല്ലാത്ത ചിരിയുമായി ഫോട്ടോഗ്രാഫർ മാറിപ്പോകുകയും ഇത് കണ്ട് വധു നിലത്തുകിടന്ന് ചിരിക്കുകയുമാണ് വീഡിയോയിൽ.
എനിക്ക് ഈ വധുവിനെ ഇഷ്ടമായി എന്ന കാപ്ഷനോടെ ഈസ്2ഈസ് എന്ന അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ ഉടൻ തന്നെ വൈറലാവുകയും ചെയ്തു. എന്നാൽ വരന്റെ പ്രതികരണത്തിനെതിരെയാണ് മിക്കവരുടെയും പ്രതികരണം. ഇത്തരത്തിൽ പ്രതികരിക്കുന്നയാൾ സംശയത്തിന്റെ പേരിൽ ഭാര്യയെയും ഒരുനാൾ മർദ്ദിക്കുമെന്ന് ചിലർ പ്രതികരിച്ചു. ഈ അവസരത്തിൽ തിരിച്ച് ആക്രമിക്കാതെ ചിരിച്ചുനിന്ന ഫോട്ടോഗ്രാഫർക്ക് കയ്യടിക്കണമെന്നും പ്രതികരിക്കുന്നവരുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam