
ഗാന്ധിനഗർ: കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ നിരവധി ബോധവത്ക്കരണ പ്രവർത്തനങ്ങളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്നത്. ആരോഗ്യപ്രവർത്തകരും പൊലീസും ഉൾപ്പടെ ഉള്ളവർ ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നുണ്ടെങ്കിലും ഇപ്പോഴും അവ പാലിക്കാത്ത നിരവധി പേരുടെ വാർത്തകളും ദിവസവും പ്രത്യക്ഷപ്പെടുന്നു. ഈ അവസരത്തിൽ വേറിട്ട ബോധവത്ക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഒരു 10 വയസുകാരൻ.
ഗുജറാത്തിലെ ഒരു കൊവിഡ് കെയർ സെന്ററിലാണ് സംഭവം. ഗാന്ധിജിയുടെ വേഷത്തിലാണ് ഈ കൊച്ചു മിടുക്കാൻ ടെസ്റ്റ് നടത്താൻ എത്തിയത്. കൊവിഡ് ടെസ്റ്റ് നടത്തേണ്ടുന്ന ആവശ്യകതയെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ ആഗ്രഹിക്കുന്നുവെന്നും പേടിക്കാനായി ഒന്നുമില്ലെന്നും കുട്ടി പറയുന്നു.
"കൊറോണ വൈറസ് പരിശോധനയ്ക്കായി എന്റെ സാമ്പിളുകൾ എടുത്തിട്ടുണ്ട്. ടെസ്റ്റിനെ പറ്റി ആളുകൾ ഭയപ്പെടരുത്. ജനങ്ങൾ സഹകരിച്ചാൽ മാത്രമേ നമ്മുടെ രാജ്യം ആരോഗ്യമുള്ളതാകൂ", കുട്ടി പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. എന്തായാലും ഗാന്ധിയുടെ വേഷത്തിൽ ടെസ്റ്റിനെത്തിയ ഈ മിടുക്കന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam