'വിദേശങ്ങളിലെ പൊലീസ് മാത്രമല്ല; നമ്മുടെ കേരള പൊലീസും അങ്ങനെ തന്നെയാണ്'

Published : May 27, 2019, 11:48 AM ISTUpdated : May 27, 2019, 11:56 AM IST
'വിദേശങ്ങളിലെ പൊലീസ് മാത്രമല്ല; നമ്മുടെ കേരള പൊലീസും അങ്ങനെ തന്നെയാണ്'

Synopsis

വാഹനം കേടായി പാതിരാത്രിയിൽ വഴിയില്‍ ഒറ്റപ്പെട്ടു പോയ കുടുംബത്തെ സഹായിക്കുന്ന കേരളാ പൊലീസിന്‍റെ ചിത്രങ്ങള്‍ സഹിതമുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു

തിരുവനന്തപുരം:' വിദേശങ്ങളിലെ പോലീസ് മാത്രമല്ല. നമ്മുടെകേരള പോലീസും അങ്ങനെ തന്നെയാണ്'. രാത്രിയില്‍ കാറിന്റെ ബാറ്ററി ഡൗൺ ആയി വഴിയില്‍ ഒറ്റപ്പെട്ടു പോയ കുടുംബത്തിന് സഹായം നല്‍കിയതിനെക്കുറിച്ചുള്ള കേരളാ പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 

വാഹനം കേടായി പാതിരാത്രിയിൽ  വഴിയില്‍ ഒറ്റപ്പെട്ടു പോയ കുടുംബത്തെ സഹായിക്കുന്ന കേരളാ പൊലീസിന്‍റെ ചിത്രങ്ങള്‍ സഹിതമുള്ള ഒരു ഫേസ്ബുക്ക് കുറിപ്പ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. വിദേശങ്ങളില്‍ മാത്രമാണ് ഇങ്ങനെ കാണാറുള്ളു എന്നും കേരളത്തിലും ഇങ്ങനെ സഹായങ്ങള്‍ ചെയ്യുന്ന പൊലീസുകാര്‍ ഉണ്ടെന്നു മനസിലായെന്നുമായിരുന്നു കുറിപ്പ്.

തുടര്‍ന്നാണ് ഈ പേസ്റ്റ് പങ്കുവെച്ചും സഹായങ്ങള്‍ നല്‍കിയത് ഷൊർണൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണെന്നും വ്യക്തമാക്കി കേരളാ പൊലീസ് ഫേസ്ബുക്കില്‍ കുറിപ്പിട്ടത്. 

ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ രൂപം 

😍😍" വിദേശങ്ങളിലെ പോലീസ് മാത്രമല്ല ...
കേരള പോലീസും അങ്ങനെ തന്നെയാണ്.. "😍😍

പാതിരാത്രിയിൽ വാഹനം കേടായി പെരുവഴിയിലായ
കുടുംബത്തിന് പോലീസ് നൽകിയ സഹായം...
അനുഭവസ്ഥന്റെ ഫേസ്ബുക്ക് കുറിപ്പ്

കാറിന്റെ ബാറ്ററി ഡൗൺ ആയി വിഷമിച്ചു നിൽക്കുന്ന കുടുംബത്തെ പോലീസ് വാഹനത്തിൽ നിന്നും പവർ നൽകി സഹായിക്കുന്ന ഷൊർണൂർ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.

(സബ് ഇൻസ്‌പെക്ടർ ശ്രീമതി ശ്യാമള, സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷിജി.വി.വി, ഹോം ഗാർഡ് ശ്രീ.മോഹൻദാസ് എന്നിവരാണ് നൈറ്റ് പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്നത് )

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുലിവാൽ കല്യാണത്തിലെ പ്രശസ്ത രം​ഗത്തിന്റെ ഒറിജിനൽ സംഭവം, താലികെട്ടിന് ഒരുങ്ങിയ വധുവിന്റെ മുന്നിൽ രണ്ട് വരന്മാർ, പിന്നാലെ സംഘർഷം
ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ