പാട്ടുകേള്‍ക്കുന്നതിനിടെ ചെവിയില്‍ 'ഇക്കിളി'; ഹെഡ്സെറ്റ് പരിശോധിച്ച യുവാവ് ഞെട്ടി

Web Desk   | others
Published : Oct 14, 2020, 11:37 AM IST
പാട്ടുകേള്‍ക്കുന്നതിനിടെ ചെവിയില്‍ 'ഇക്കിളി'; ഹെഡ്സെറ്റ് പരിശോധിച്ച യുവാവ് ഞെട്ടി

Synopsis

ഹന്‍റ്സ്മെന്‍  ഇനത്തിലുള്ള ഒരു ചിലന്തിയായിരുന്നു യുവാവിന്‍റെ ഹെഡ്സെറ്റില്‍ കയറിക്കൂടിയിരുന്നത്. ചെവി മൂടാനായുള്ള ഹെഡ്സെറ്റിലെ ഭാഗത്തിനുള്ളിലായിരുന്നു ഭീമന്‍ ചിലന്തി ഒളിച്ചിരുന്നത്. 

വലിയ ഹെഡ്സെറ്റില്‍ പാട്ടുകേള്‍ക്കുന്നതിനിടെ ചെവിയില്‍ എന്തോ തടയുന്നത് പോലെ തോന്നി പരിശോധിച്ചപ്പോള്‍ യുവാവ് കണ്ടെത്തിയത് ആരെയും ഞെട്ടിക്കും. ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ പ്ലംബ്ബിംഗ് ജോലിക്കാരാനായ ഒള്ളി ഹര്‍സ്റ്റ് ചെവിയില്‍ ഇക്കിളി പോലെ അനുഭവപ്പെട്ടതിന് പിന്നാലെ ഹെഡ്സൈറ്റ് പരിശോധിച്ചത്. ഒളിച്ചിരിക്കുന്നയാളെ കണ്ടെതോടെ യുവാവ് ഹെഡ്സെറ്റ് നിലത്തേക്ക് വലിച്ചെറിയുകയായിരുന്നു. 

ഹന്‍റ്സ്മെന്‍  ഇനത്തിലുള്ള ഒരു ചിലന്തിയായിരുന്നു യുവാവിന്‍റെ ഹെഡ്സെറ്റില്‍ കയറിക്കൂടിയിരുന്നത്. ചെവി മൂടാനായുള്ള ഹെഡ്സെറ്റിലെ ഭാഗത്തിനുള്ളിലായിരുന്നു ഭീമന്‍ ചിലന്തി ഒളിച്ചിരുന്നത്. ഹെഡ്സെറ്റ് കയ്യിലെടുത്ത് കുലുക്കി ചിലന്തിയെ ഓടിക്കാനുള്ള ശ്രമം ഫലം കണ്ടില്ലെന്നാണ് യുവാവ് എബിസി ന്യൂസിനോട് വിശദമാക്കിയത്. നിരവധി ശ്രമിച്ചിട്ടും ചിലന്തി ഇറങ്ങിപ്പോരാന്‍ തയ്യാറാവാത്തതിന് പിന്നാലെ ഹെഡ്സെറ്റ് യുവാവ് ഉപേക്ഷിക്കുകയായിരുന്നു. 

പുതിയ ഹെഡ്സെറ്റ്, ഹെല്‍മെറ്റ്, തുണികള്‍ എന്നിവയില്‍ ചിലന്തികള്‍ കാണാനുള്ള സാധ്യതയുണ്ട് അതിനാല്‍ പരിശോധിച്ച ശേഷം ഉപയോഗിച്ചാല്‍ അപകടമൊഴിവാക്കാമെന്നും യുവാവ് പറയുന്നു. ഇത്തരം ചിലന്തികളുടെ കടിയേല്‍ക്കുന്നത് മരണ കാരണം ആകില്ലെങ്കിലും നീണ്ട് നില്‍ക്കുന്ന മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാവാനുളഅള സാധ്യത ഏറെയാണെന്നും വിദഗ്ധര്‍ പറയുന്നത്. ഹന്‍റ്സ്മെന്‍ വിഭാഗത്തിലെ ചിലന്തിയെ കാണുമ്പോള്‍ തന്നെ ഭീതി തോന്നിക്കുന്നതാണ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി