
ഗാസിയാബാദ്: കൃത്യനിർവ്വഹണത്തിൽ കയ്യടി നേടി മുന്നേറുകയാണ് മോദിനഗർ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ആയ സൗമ്യ പാണ്ഡേ എന്ന ഐഎഎസ് ഉദ്യോഗസ്ഥ. പ്രസവം കഴിഞ്ഞ് 14 ദിവസത്തിന് ശേഷം കൈക്കുഞ്ഞുമായിട്ടാണ് സൗമ്യ ഉത്തരവാദിത്വങ്ങളിലേക്ക് തിരികെയെത്തിയിരിക്കുന്നത്. ഗാസിയബാദ് ജില്ലയിലെ കൊവിഡ് നോഡൽ ഓഫീസർ കൂടിയാണ് ഇവർ.
'ഞാനൊരു ഐഎഎസ് ഉദ്യോഗസ്ഥയാണ്. അതിനാൽ എന്റെ സേവനത്തെക്കുറിച്ചു കൂടി ഞാൻ ചിന്തിക്കേണ്ടതാവശ്യമാണ്. കൊവിഡ് 19 സാഹചര്യത്തിൽ എല്ലാവരോടും ഉത്തരവാദിത്വമുണ്ട്. കുഞ്ഞുങ്ങൾക്ക് ജനമം നൽകാനും അവരെ സംരക്ഷിക്കാനുമുള്ള കരുത്ത് ദൈവം സ്ത്രീകൾക്ക് നൽകിയിട്ടുണ്ട്. ഗ്രാമീണ ഇന്ത്യയിൽ പ്രസവ സമയം അടുക്കുന്നത് വരെ സ്ത്രീകൾ വീട്ടുജോലികളും പ്രൊഫഷണൽ ജോലികളും ചെയ്യുന്നവരാണ്. പ്രസവശേഷം കുട്ടിയെ പരിപാലിക്കുകയും വീട്ടുജോലിയും സ്വന്തം ജോലിയുെ ഒരുമിച്ച് നോക്കുന്നു. അതുപോലെ ഇതും ഒരു അനുഗ്രഹമായി കരുതുന്നു. എന്റെ മൂന്നാഴ്ച പെൺകുഞ്ഞിനെ നോക്കാനും എന്റെ അഡ്മിനിസ്ട്രേറ്റീവ് ജോലികൾ ചെയ്യാനും എനിക്ക് സാധിക്കുന്നു.' സൗമ്യ പാണ്ഡേ പറഞ്ഞു.
ഇതിൽ കുടുംബത്തിന്റെ പിന്തുണ വളരെയധികമാണെന്നും സൗമ്യ കൂട്ടിച്ചേർക്കുന്നു. ഗർഭിണിയായിരിക്കുന്ന സമയത്തും ഗാസിയബാദ് ഭരണകൂടവും വളരെയധികം സഹായിച്ചിരുന്നു. ജൂലൈ മുതൽ സെപ്റ്റംബർ വരെ ഗാസിയബാദ് ജില്ലയിലെ കൊവിഡ് നോഡൽ ഓഫീസറായിരുന്നു. സെപ്റ്റംബറിൽ പ്രസവത്തിനായി 22 ദിവസത്തെ ലീവെടുത്തു. പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ഓഫീസിൽ തിരികെയെത്തി. കൊവിഡ് സമയത്ത് ജോലി ചെയ്യുന്ന ഗർഭിണികളായ സ്ത്രീകൾ എല്ലാ മുൻകരുതലുകളും സ്വീകരിക്കണമെന്നും സൗമ്യ കൂട്ടിച്ചേർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam