
ദില്ലി: പരിശീലനത്തിനിടെ നിയന്ത്രണം തെറ്റിയ യുദ്ധവിമാനത്തിലിരുന്ന് സമയോചിതമായ തീരുമാനം എടുത്ത് വ്യോമസേന പൈലറ്റ് ഒഴിവാക്കിയത് വന്‍ ദുരന്തം. അംബാല വ്യോമസേന താവളത്തിലാണ് സംഭവം അരങ്ങേറിയത്. സംഭവത്തിന്‍റെ വീഡിയോ ദൃശ്യങ്ങള്‍ വ്യോമസേന തന്നെ സോഷ്യല്‍ മീഡിയ വഴി പുറത്തുവിട്ടു.
സംഭവം ഇങ്ങനെ, അംബാല വ്യോമസേന കേന്ദ്രത്തില്‍ നിന്നും പരിശീലനത്തിനായി ജാഗ്വാര്‍ വിമാനം പറന്നുയര്‍ന്ന് പത്താം സെക്കന്‍റില്‍ വിമാനം പക്ഷികൂട്ടത്തില്‍ ഇടിച്ച് അതിന്‍റെ നിയന്ത്രണം നഷ്ടമായി. ഇടിയില്‍ ഒരു എഞ്ചിന് തകരാര്‍ സംഭവിച്ചു വലിയ ഒരു അപകടം പൈലറ്റ് മുന്നില്‍കണ്ടു. ഇതോടെ വിമാനത്തിലെ അധികമുള്ള ഇന്ധന ടാങ്കും, ബോംബുകളും പൈലറ്റ് വിമാനത്തില്‍ നിന്നും വിടുവിച്ചു. ഇവ റണ്‍വേയ്ക്ക് അടുത്തുള്ള കുറ്റിക്കാട്ടില്‍ വീണു പൊട്ടി.
ഇവ വിടുവിച്ചില്ലായിരുന്നെങ്കില്‍ ചിലപ്പോള്‍ വിമാനം ജനവാസ കേന്ദ്രത്തിലോ വ്യോമസേന കെട്ടിടത്തിലോ പതിക്കുമായിരുന്നു. പത്ത് കിലോയോളമുള്ള ബോംബാണ് പൊട്ടിത്തെറിച്ചത്. ആളപായം ഇല്ലെന്നാണ് വ്യോമസേന വ്യക്തമാക്കുന്നത്. ഉപരിതല ആക്രമണത്തിന് ഉപയോഗിക്കുന്ന ബ്രിട്ടീഷ് നിര്‍മ്മിത പോര്‍ വിമാനങ്ങളാണ് ജാഗ്വാറുകള്‍.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam