
തിരുവനന്തപുരം: ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം ഒന്നുകൂടി വർദ്ധിപ്പിച്ച ചരിത്ര ദൗത്യമാണ് ചന്ദ്രയാൻ 2. വിജയകരമായ വിക്ഷേപണത്തിന് ശേഷം ഇപ്പോൾ ഭൂമിയുടെ ഭ്രമണപഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് ഇത്.
ഘട്ടംഘട്ടമായി ചന്ദ്രയാന്‍ രണ്ടിനെ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഐ.എസ്.ആര്‍.ഒ ഗവേഷകര്‍. പക്ഷെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ ഇപ്പോൾ തന്നെ പ്രചരിച്ചുതുടങ്ങി. ചന്ദ്രയാന്‍ 2 പകര്‍ത്തിയതെന്ന പേരിൽ ചില ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.
എന്നാല്‍ ഈ ചിത്രങ്ങളൊന്നും തന്നെ ചന്ദ്രയാൻ 2 പകർത്തിയതല്ല. ചന്ദ്രന്റെ ഭ്രമണപഥത്തിലേക്കുള്ള യാത്രയിലാണ് ചന്ദ്രയാൻ 2. അത് ചിത്രങ്ങൾ പകർത്താൻ തുടങ്ങിയിട്ടില്ല. ഏതോ കലാകാരന്റെ ഭാവനയിൽ സൃഷ്ടിച്ചെടുത്ത ചിത്രങ്ങളാണ് ഇവയെന്നാണ് നിഗമനം. ഈ ചിത്രങ്ങളൊന്നും ഐഎസ്ആർഒ പുറത്തുവിട്ടതല്ല.
ഉറ്റസുഹൃത്തുക്കളുടെയോ കുടുംബാംഗങ്ങളുടെയോ ഗ്രൂപ്പിൽ നിന്ന് ലഭിച്ചതെന്ന് കരുതി ഇത്തരം വാർത്തകൾ പങ്കുവയ്ക്കാതിരിക്കാൻ ശ്രമിക്കുക. വാട്‌സ്ആപ്പിൽ ഏത് സന്ദേശത്തിന്റെയും ഉറവിടം കണ്ടെത്താനാവുമെന്നാണ് കഴിഞ്ഞ ദിവസം ഈ ആപ്ലിക്കേഷന്റെ അധികൃതർ വ്യക്തമാക്കിയത്. ഇത്തരം വാർത്തകൾ സ്ഥിരീകരിച്ച് വസ്തുത ഉറപ്പുവരുത്തി മാത്രം പങ്കുവയ്ക്കുക. അല്ലെങ്കിൽ അത് ചിലപ്പോൾ കാരാഗൃഹത്തിലേക്കുള്ള വഴി തുറന്നേക്കും.
ചന്ദ്രയാൻ 2 പകർത്തിയതെന്ന പേരിൽ പ്രചരിക്കുന്ന വ്യാജ ചിത്രങ്ങൾ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam