
ശരീരത്തിൽ മുറിവോടുകൂടി മെഡിക്കൽ ഷോപ്പിലെത്തിയ കുരങ്ങിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ മല്ലാർപൂരിലാണ് രസകരമായ സംഭവം നടന്നത്. മെഡിക്കൽ ഷോപ്പിലെത്തി അനുസരണയോടെ മരുന്ന് വാങ്ങി കഴിക്കുന്ന കുരങ്ങിനെ വീഡിയോയിൽ കാണാം.
നവംബർ പതിനാറിനാണ് കുരങ്ങൻ ശരീരത്തിൽ മുറിവുമായി മെഡിക്കൽ ഷോപ്പിലെത്തിയത്. കുരങ്ങിനെ കണ്ടപ്പോൾ തന്നെ ഫാർമസിസ്റ്റിന് കാര്യം മനസിലായി. ഉടൻ തന്നെ അതിന് വേണ്ട ചികിത്സയും നൽകി. ഫാർമസിസ്റ്റും മറ്റൊരാളും ചേർന്നാണ് കുരങ്ങിനെ ചികിത്സിച്ചത്. മുറിവിൽ ആദ്യം മരുന്ന് പുരട്ടിയപ്പോൾ വേദന കൊണ്ട് കാല് മാറ്റുകയും പിന്നീട്, അനുസരണയോടെ ഇരുന്നുകൊടുക്കുകയും ചെയ്യുന്ന കുരങ്ങിനെ വീഡിയോയിൽ കാണാം.
മുറിവിൽ മരുന്ന് പുരട്ടിക്കഴിഞ്ഞ് മുറിവുണങ്ങാനുള്ള മരുന്നും വാങ്ങി കഴിച്ച ശേഷമാണ് കുരങ്ങ് മടങ്ങിയത്. മെഡിക്കൽ ഷോപ്പിലെത്തി അനുസരണയോടെ മരുന്നും പുരട്ടി മടങ്ങുന്ന കുരങ്ങന്റെ വീഡിയോ ആയിരക്കണക്കിന് പേരാണ് ഇതിനോടകം കണ്ടത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam