
ദില്ലി: വിമാനത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ക്ക് ലഭിക്കുന്ന രീതിയിലുള്ള സ്വീകരണം ലഭിക്കുന്ന ഐഎസ്ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍റെ വീഡിയോ വൈറലാകുന്നു. കെ. ശിവനാണ് ഇന്‍ഡിഗോ വിമാനത്തില്‍ അപ്രതീക്ഷിത അതിഥിയായി എത്തിയത്.
ഇദ്ദേഹത്തെ കണ്ട് കൈയ്യടിക്കുന്നതും എയര്‍ഹോസ്റ്റസുമാര്‍ അദ്ദേഹത്തോടൊപ്പം സെല്‍ഫി എടുക്കുകയും ചെയ്യുന്നതും വീഡിയോയില്‍ കാണാം. ഈ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
ഊഷ്മളമായ വരവേല്‍പ്പിന് നന്ദി പറഞ്ഞ് ശിവന്‍ തന്റെ ഇരിപ്പിടത്തിലേക്ക് നീങ്ങുകയും ചെയ്തു. ഐഎസ്ആര്‍ഒ യുടെ ചാന്ദ്രയാന്‍ രണ്ടിന്‍റെ ദൗത്യത്തിലൂടെയാണ് കെ. ശിവന്‍ ശ്രദ്ധേയ നാകുന്നത്. ദൗത്യം ഭാഗികമായി പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ രാജ്യത്ത് ഏറെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam