18,000 അടി ഉയരത്തില്‍ കൊടും തണുപ്പത്ത് ഇന്ത്യൻ സൈനികരുടെ യോ​ഗ; വീഡിയോ വൈറൽ

Published : Jun 14, 2019, 05:46 PM ISTUpdated : Jun 14, 2019, 05:51 PM IST
18,000 അടി ഉയരത്തില്‍ കൊടും തണുപ്പത്ത് ഇന്ത്യൻ സൈനികരുടെ യോ​ഗ; വീഡിയോ വൈറൽ

Synopsis

ഔദ്യോ​ഗിക വേഷത്തിലാണ് സൈനികർ യോ​ഗ നടത്തുന്നത്. ഒപ്പം കഠിനമായ തണുപ്പിനെ ചെറുക്കാന്‍ മേല്‍വസ്ത്രവും ധരിച്ചിട്ടുണ്ട്.   

ശ്രീന​ഗർ: ജൂൺ 21ന് അന്താരാഷ്ട്ര യോ​ഗ ദിനം ആചരിക്കാനിരിക്കെ, ഇന്തോ- ടിബറ്റൻ ബോർഡർ പൊലീസ് യോ​ഗ പരിശീലിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ലഡാക്കിലെ 18,000 അടി ഉയരത്തിലാണ് ബോര്‍ഡര്‍ പൊലീസ് പരിശീലനം നടത്തിയത്. 

മരംകോച്ചുന്ന തണുപ്പിനെ വകവയ്ക്കാതെ സൂര്യനമസ്കാരം ഉള്‍പ്പെടെയുളള വിവിധ യോഗമുറകൾ ചെയ്യുന്ന  പൊലീസുകാരെ വീഡിയോയിൽ കാണാൻ സാധിക്കും. ദേശീയ വാർത്താ ഏജൻസിയായ എഎൻഐ ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

ഔദ്യോ​ഗിക വേഷത്തിലാണ് സൈനികർ യോ​ഗ നടത്തുന്നത്. ഒപ്പം കഠിനമായ തണുപ്പിനെ ചെറുക്കാന്‍ മേല്‍വസ്ത്രവും ധരിച്ചിട്ടുണ്ട്. 18,000 അടി മുകളില്‍ നിലത്ത് മഞ്ഞിന് മുകളില്‍ ഒരു തുണിവിരിച്ചാണ്  സൈനികരുടെ പ്രകടനങ്ങൾ. എന്തായാലും യോ​ഗയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ നിരവധി പേരാണ് സൈനികർക്ക്  അഭിനന്ദനങ്ങളുമായി രം​ഗത്തെത്തിയിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി