
'ഇയാള്‍ എവിടെ പോയി കിടക്കുകയാണ്'... പിന്നാലെ അസഭ്യ വാക്കും, ഇന്ന് കേരളമാകെ ചർച്ചയാകുന്നത് കെ സുധാകരൻ വി ഡി സതീശനെതിരെ പ്രകടിപ്പിച്ച നീരസം തന്നെയാണ്. വാർത്താ സമ്മേളനത്തിൽ വൈകിയെത്തിയ സതീശനോടുള്ള നീരസം തൊട്ടടുത്തിരുന്ന നേതാക്കളോട് പ്രകടിപ്പിച്ചപ്പോൾ മൈക്ക് ഓണാണെന്ന് മാത്രം സുധാകരൻ ഓർത്തില്ല. ബിപ്പ് ഇട്ടും ഇടാതെയുമുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിലാകെ പ്രചരിച്ചു. ഇതിന് പിന്നാലെ ടോളർമാരും ഉഷാറോടെ വിഷയം ഏറ്റെടുത്തു. സാക്ഷാൽ രാഹുൽ ഗാന്ധി മുതലുള്ളവർ സുധാകരനോട് സംസാരിക്കുന്നതാണ് ട്രോളർമാർ ഭാവനയിൽ മെനഞ്ഞെടുത്തിരിക്കുന്നത്.
സാദിക്കലി തങ്ങൾ മൂന്നാം സീറ്റ് ചോദിക്കാൻ വരുന്നതും പി സി ജോർജ്ജ് സുധാകരന്‍റെ പ്രയോഗം കേട്ട് ചിരിക്കുന്നതും എല്ലാം ട്രോളുകളായി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമ ചുരുളിയും ടോളുകളിൽ കാണാം. പുതിയ സിനമ എടുക്കാനെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരിയെയും ട്രോളന്മാർ അവതരിപ്പിച്ചിട്ടുണ്ട്.
എസ് എഫ് ഐയുടെ പരിഹാസം
അതേസമയം കെ പി സി സിയുടെ സമരാഗ്നിക്ക് പത്തനംതിട്ടയിലെത്തുന്ന വി ഡി സതീശനെ പരിഹാസത്തോടെ സ്വാഗതം ചെയ്ത് എസ് എഫ് ഐയുടെ ഫ്ലക്സ് ബോർഡ് വച്ചു. ഇന്ന് വൈകിട്ട് പത്തനംതിട്ടയിൽ സമരാഗ്നി നടക്കാനിക്കെയാണ് വി ഡി സതീശനെ പരിഹസിച്ച് എസ് എഫ് ഐ രംഗത്തെത്തിയത്. രാവിലെ കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ അസഭ്യ പ്രയോഗം ഉൾപ്പെടുത്തിയാണ് എസ് എഫ് ഐ, സതീശനെ സ്വാഗതം ചെയ്തിരിക്കുന്നത്. മൈ*** ഡിയർ സതീശന് പത്തനംതിട്ടയിലേക്ക് സ്വാഗതം എന്നാണ് എസ് എഫ് ഐ ബോർഡിൽ കുറിച്ചിരുന്നത്. നഗരഹൃദയത്തിൽ വച്ച ബോർഡിൽ എസ് എഫ് ഐ പത്തനംതിട്ട ജില്ലാ കമ്മിറ്റിയാണ് ബോർഡ് വച്ചതെന്നും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ എസ് എഫ് ഐയുടെ ബോർഡ് പിന്നീട് യൂത്ത് കോൺഗ്രസുകാർ തകർത്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam