മൂന്ന് പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യാം; വീഡിയോ എടുക്കുന്നതിനിടെ യുവാവിന് മൂര്‍ഖന്റെ കടിയേറ്റു, വീഡിയോ

Published : Mar 17, 2022, 01:26 PM IST
മൂന്ന് പാമ്പുകളെ എങ്ങനെ കൈകാര്യം ചെയ്യാം; വീഡിയോ എടുക്കുന്നതിനിടെ യുവാവിന് മൂര്‍ഖന്റെ കടിയേറ്റു, വീഡിയോ

Synopsis

മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ എങ്ങനെ ഒരുമിച്ച് കൈകാര്യം ചെയ്യാമെന്ന് ചിത്രീകരിക്കുന്നതിനിടെയാണ് കാല്‍മുട്ടിന് മുകളില്‍ കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായി.  

ര്‍ണാടകയില്‍ മൂന്ന് പാമ്പുകളുമായി സാഹസികത കാണിച്ച യുവാവിന് മൂര്‍ഖന്റെ കടിയേറ്റു. പാമ്പ് പ്രേമിയായ മാസ് സെയ്ദ് എന്ന യുവാവിനാണ് കടിയേറ്റത്. മൂന്ന് മൂര്‍ഖന്‍ പാമ്പുകളെ എങ്ങനെ ഒരുമിച്ച് കൈകാര്യം ചെയ്യാമെന്ന് ചിത്രീകരിക്കുന്നതിനിടെയാണ് കാല്‍മുട്ടിന് മുകളില്‍ കടിയേറ്റത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം വൈറലായി. സെയ്ദിന്റെ പ്രവര്‍ത്തിക്കെതിരെ മൃഗസ്‌നേഹികള്‍ രംഗത്തെത്തി. അശാസ്ത്രീയമായ രീതിയില്‍ യാതൊരു മുന്‍കരുതലൊന്നുമില്ലാതെയാണ് ഇയാള്‍ പരിശീലനം നടത്തിയതെന്ന് ഫോറസ്റ്റ് ഓഫിസര്‍ സുശാന്ത് നന്ദ പറഞ്ഞു. പാമ്പുകള്‍ക്ക് ഭീഷണിയാണെന്ന് തോന്നുന്ന ആംഗ്യം കാണിച്ചതിനാലാണ് ആക്രമിച്ചതെന്നും അദ്ദേഹം കുറിച്ചു. കാല്‍മുട്ടിന് സമീപം ആഞ്ഞുകടിച്ച പാമ്പ് കുടഞ്ഞ് വലിച്ചെറിയാന്‍ ശ്രമിച്ചിട്ടും പിടിവിട്ടില്ല. മാസ് സെയ്ദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നും അപകട നില തരണം ചെയ്‌തെന്നും ഹീലിംഗ് ആന്‍ഡ് എജ്യുക്കേഷന്‍ സൊസൈറ്റിയുടെ പ്രസിഡന്റും സ്ഥാപകയുമായ പ്രിയങ്ക കദം വ്യക്തമാക്കി. മാരകവിഷമുള്ള മൂര്‍ഖനാണ് ഇയാളെ കടിച്ചത്. ് 46 ആന്റി വെനം കുപ്പികള്‍ കുത്തിവെച്ചാണ് ഇയാളെ ജീവിതത്തിലേക്ക് തിരികെകൊണ്ടുവന്നത്.  റിപ്പോര്‍ട്ടുണ്ട്.

 

 

20 കാരനായ മാസ് സെയ്ദ് നേരത്തെയും പാമ്പുകളെ പിടിക്കുന്ന വീഡിയോ പങ്കുവെച്ചിരുന്നു. വന്യജീവികളെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഉയര്‍ന്നു. മാസ് സയിദിന് വിദഗ്ധ പരിശീലനം നല്‍കണമെന്നും പ്രിയങ്ക കദം ആവശ്യപ്പെട്ടു. മംഗലാപുരത്തെ പാമ്പും മൃഗ രക്ഷാപ്രവര്‍ത്തകനുമായ അതുല്‍ പൈയും മുന്നറിയിപ്പുമായി രംഗത്തെത്തി. 'പലരും പിന്തുടരുന്ന വളരെ ജനപ്രിയമായ രീതിയാണിത്. അവര്‍ക്ക് ഇതിന്റെ ഗൗരവം മനസ്സിലാകുന്നില്ല. പാമ്പുകളെ അനാവശ്യമായി കൈകാര്യം ചെയ്യുന്നതും കളിക്കുന്നതും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ