'കേറി വാടാ മക്കളെ', ആഹ്വാനം ഏറ്റെടുത്ത് മലയാളികള്‍; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി കേരള ഹാഷ്‌ടാഗ്

By Web TeamFirst Published Jun 9, 2020, 7:03 PM IST
Highlights

ട്വിറ്ററില്‍ മലയാളിക്കരുത്ത് കാട്ടാന്‍ വലിയ ക്യാംപയിന്‍ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്

തിരുവനന്തപുരം: കേരളത്തിനെതിരെ ദേശീയ തലത്തിൽ നടക്കുന്ന അപവാദ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ ട്വിറ്ററില്‍ ആരംഭിച്ച ക്യാംപയിന്‍ ട്രെൻഡിംഗില്‍. ആറായിരത്തിലേറെ ട്വീറ്റുകളുമായാണ് ഇപ്പോള്‍ ഹാഷ്‌ടാഗ് മുന്നിലെത്തിയിരിക്കുന്നത്. 

ട്വിറ്ററില്‍ മലയാളിക്കരുത്ത് കാട്ടാന്‍ വലിയ ക്യാംപയിന്‍ കുറച്ചു ദിവസങ്ങളായി സാമൂഹ്യമാധ്യമങ്ങളില്‍ സജീവമാണ്. ട്വിറ്റര്‍ അക്കൗണ്ട് ആരംഭിച്ച് അതിന്റെ ലിങ്ക് കമന്റ് ചെയ്യാനാണ് മലയാളി ട്വിറ്റർ സർക്കിൾ എന്ന് പേര് നൽകിയിരിക്കുന്ന ഫേസ്‌ബുക്ക് ഗ്രൂപ്പിലെ അറിയിപ്പ്. സമാന സ്വഭാവമുള്ള ഗ്രൂപ്പുകള്‍ ഇന്‍സ്റ്റഗ്രാമിലും സജീവമാണ്. ഇത്തരം ഗ്രൂപ്പുകളിലൂടെ വിവരങ്ങള്‍ കൈമാറിയാണ് ഹാഷ്‌ടാഗ് ട്രെന്‍ഡിംഗില്‍ എത്തിച്ചിരിക്കുന്നത്. 

 

പാലക്കാട് ആന ചെരിഞ്ഞ സംഭവത്തിൽ കേരളത്തെയും മലപ്പുറത്തെയും അപമാനിച്ച് വലിയ ക്യാംപയിന്‍ സാമൂഹ്യമാധ്യമങ്ങളില്‍ പടര്‍ന്നതിന് പിന്നാലെയാണ് ട്വിറ്ററില്‍ മലയാളിക്കൂട്ടം ഇറങ്ങിയത്. മലയാളികളെ കൂടുതലായി ട്വിറ്ററിലേക്ക് കൊണ്ടുവരികയും കേരളത്തിന് അനുകൂലമായിട്ടുള്ള ട്വീറ്റുകൾ ട്രെൻഡിംഗ് ആക്കി മാറ്റുകയും ചെയ്യുക എന്നതാണ് ഈ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ഹാഷ്‌ടാഗുകൾക്ക് വളരെ പ്രാധാന്യമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമാണ് ട്വിറ്റർ.

Read more: ട്വിറ്റർ ആക്രമണത്തെ പ്രതിരോധിക്കണം; സോഷ്യൽ മീഡിയയിൽ ​ഗ്രൂപ്പുമായി മലയാളികൾ 

click me!