നഴ്സറിയിലേക്ക് മദ്യവുമായെത്തി പെൺകുട്ടി, സ്നാക്സിനൊപ്പം സഹപാഠികൾക്ക് വിളമ്പി

Published : Apr 18, 2022, 01:08 PM ISTUpdated : Apr 18, 2022, 01:45 PM IST
നഴ്സറിയിലേക്ക് മദ്യവുമായെത്തി പെൺകുട്ടി, സ്നാക്സിനൊപ്പം സഹപാഠികൾക്ക് വിളമ്പി

Synopsis

നഴ്സറിയിലെ ഒരു പെൺകുട്ടിയാണ് മദ്യവുമായെത്തിയത്. പെൺകുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു.

മിഷിഗൺ: മിഷിഗണിലെ (Michigan) ഒരു സ്കൂളിലെ ലെ അധ്യാപകരും കുട്ടികളുടെ രക്ഷിതാക്കളും ഒന്നടങ്കം ആശങ്കയിലാണ്. കാരണം ഈ സ്കൂളിലെ നഴ്സറിയിലെ കുട്ടികൾ ചേര്‍ന്ന് ഒരു കുപ്പി ആൽക്കഹോൾ (Alcohol) അടങ്ങിയ പാനീയമാണ് കുടിച്ചുതീര്‍ത്തത്. നഴ്സറിയിലെ ഒരു പെൺകുട്ടിയാണ് മദ്യവുമായെത്തിയത്. പെൺകുട്ടി ഇത് കൂട്ടുകാര്‍ക്ക് സ്നാക്സിനൊപ്പം വിതരണം ചെയ്തു.
 
വെള്ളിയാഴ്ചയാണ് സംഭവം. ലിവോണിയയിലെ ഗ്രാൻറ് റിവര്‍ അക്കാദമിയിലാണ് കൂട്ടുകാര്‍ക്കായി കുട്ടി മദ്യം കൊണ്ടുവന്നത്. അത് മദ്യമായിരുന്നെന്ന് കുട്ടിക്ക് അറിയാമെന്നാണ് അധ്യാപകര്‍ പറയുന്നത്. ചിലര്‍ നാല് സിപ്പ് വരെ എടുത്തു. തന്റെ മകൾ നാല് സിപ്പ് എടുത്തെന്നും വയറുവേദനയായി എന്നുമാണ് വിദ്യാര്‍ത്ഥികളിലൊരാളുടെ രക്ഷിതാവ് പ്രതികരിച്ചത്.

ജോസ് ക്യുര്‍വെ മിക്സ് Jose Cuervo mix ആണ് കുട്ടികൾ കഴിച്ചത്. ഇത് 10 ശതമാനം ആൽക്കഹോൾ അടങ്ങിയ പാനീയമാണ്. കുട്ടികൾ ക്ലാസിലേക്ക് എന്തെല്ലാമാണ് കൊണ്ടുവരുന്നതെന്ന് തങ്ങൾ സസൂക്ഷം നിരീക്ഷിക്കാറുണ്ടെന്നും എന്നാൽ ഇത് ദൗര്‍ഭാഗ്യകരമാണെന്നും സ്കൂൾ അധികൃതര്‍ പ്രസ്താവനയിൽ പറഞ്ഞു. മുതിര്‍ന്നവര്‍ കഴിക്കുന്ന ഇത്തരം പാനീയങ്ങൾ കുട്ടികൾക്ക് അനുയോജ്യമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ടെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. കുട്ടിയുടെ രക്ഷിതാക്കൾക്ക് തക്കതായ ശിക്ഷ നൽകണമെന്നാണ് മറ്റ് കുട്ടികളുടെ രക്ഷിതാക്കളുടെ ആവശ്യം. കുട്ടിയെ സംബന്ധിച്ച വിവരങ്ങൾ സ്കൂൾ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ