
മുംബൈ: മഹാരാഷ്ട്രയിലെ ഗ്രാമത്തിലുള്ള കുടിലില്‍ പുലി കുഞ്ഞുങ്ങള്‍ക്ക് ജന്മം നൽകിയതിന്റെ വീഡിയോ കഴിഞ്ഞ മാസം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ദിവസങ്ങൾ നീണ്ട പരിപാലനത്തിന് ശേഷം കുഞ്ഞുങ്ങളെയും എടുത്ത് കാട്ടിലേക്ക് പോകുന്ന ആ അമ്മ പുലിയുടെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധപിടിച്ച് പറ്റിയിരിക്കുന്നത്.
മഹാരാഷ്ട്രയിലെ നാസികിലെ ഒരു ഗ്രാമത്തിലാണ് പുലി കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയത്. വായില്‍ കുഞ്ഞുങ്ങളെ കടിച്ചുപിടിച്ച് പുലി കാട്ടില്‍ മറയുന്നതാണ് വീഡിയോയിലുളളത്. ഫോറസ്റ്റ് അധികൃതരാണ് വീഡിയോ പകര്‍ത്തിയത്. ഫോറസ്റ്റ് അധികൃതരാണ് വീഡിയോ പകര്‍ത്തിയത്. 24 മണിക്കൂറും വനംവകുപ്പിന്റെ നിരീക്ഷണത്തിലായിരുന്നു പുള്ളിപുലിയും കുഞ്ഞുങ്ങളും.
അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെ ഇരിക്കുന്നതായി വനംവകുപ്പ് ഉദ്യോഗസ്ഥൻ തുഷാർ ചവാൻ പറയുന്നു.മഴക്കാലമായതിനാൽ കാട്ടിലെ നനവും തണുപ്പും കാരണമാണ് പുള്ളിപുലി ഗ്രാമത്തിലെത്തിയതെന്ന് ചവാൻ കൂട്ടിച്ചേർത്തു. ഗ്രാമവാസികൾക്കോ വനംവകുപ്പ് ഉദ്യോഗസ്ഥർക്കോ യാതൊരു ബുദ്ധിമുട്ടും പുള്ളിപുലി ഉണ്ടാക്കിയതുമില്ല.
Read Also: ചായ്പിലെത്തിയ അതിഥികളെ കണ്ട് അമ്പരന്ന് വീട്ടുകാര്‍, നടപടിയെടുക്കാനാവാതെ വനംവകുപ്പും
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam