പാഞ്ഞെത്തുന്ന ട്രെയിന്‍, ട്രാക്കിന് നടുവില്‍ ഒരു സ്ത്രീ; അത്ഭുതകരമായ രക്ഷപ്പെടുത്തല്‍ - വീഡിയോ

By Web TeamFirst Published Sep 12, 2021, 8:48 PM IST
Highlights

ഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ 10 മണിക്കാണു സംഭവം. പൊലീസ് യുവതിയെ രക്ഷിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

പാല്‍ഗര്‍: ട്രെയിന്‍ സ്റ്റേഷനിലേക്ക് വേഗത്തില്‍ എത്തവേ റെയിൽവേ ട്രാക്കിനു നടുവിൽ നിന്ന മാനസിക വൈകല്യമുള്ള യുവതിയെ രക്ഷിച്ച് പൊലീസ്. മഹാരാഷ്ട്രയിലെ വസായ് റോഡ് സ്റ്റേഷനിൽ ശനിയാഴ്ച രാവിലെ 10 മണിക്കാണു സംഭവം. പൊലീസ് യുവതിയെ രക്ഷിക്കുന്നതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Head Constable Naik posted at Vasai Road police station displayed exceptional presence of mind and courage in saving a lady commuter who was on the track from death. He waved the motorman to stop the train while running and pulling out the lady. He is being rewarded. pic.twitter.com/t4LYCCd6f0

— Quaiser Khalid IPS (@quaiser_khalid)

ദഹാനു-അന്ധേരി ലോക്കൽ ട്രെയിൻ വസായ് റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരവെയാണു സംഭവം. യുവതി ട്രാക്കിൽനിൽക്കുന്നതുകണ്ട പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന നായിക് ഏകനാഥ് ഓടിച്ചെന്നു രക്ഷപ്പെടുത്തുകയായിരുന്നു. 

റെയിൽ മേൽപാലത്തില്‍നിന്ന ചില പൊലീസുകാരാണ് ഇക്കാര്യം നായിക്കിനെ അറിയിച്ചത്. നായിക് ഉടൻ തന്നെ ട്രെയിൻ നിർത്താൻ മോട്ടർമാനു നിർദേശം നൽകി.

click me!