
ദില്ലി: കുത്തിയൊലിച്ച് ആർത്തുവരുന്ന മലവെള്ളപ്പാച്ചിലിനിടെ സാഹസികമായി തൂക്കുപാലം കടക്കുന്ന യുവാവിന്റെ വീഡിയോ പുറത്തുവിട്ട് പാർലമെന്ററി കാര്യ മന്ത്രികിരൺ റിജിജു. അരുണാചൽ പ്രദേശിലെ വെള്ളപ്പൊക്കത്തിന്റെ തീവ്രത വ്യക്തമാക്കാനാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചത്. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ വടക്കുകിഴക്കൻ സംസ്ഥാനത്ത് ഉണ്ടായ കനത്ത മഴയെത്തുടർന്നുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഒമ്പത് പേർ മരിച്ചു.
മുള, കയർ, മരപ്പലകകൾ എന്നിവ കൊണ്ട് നിർമിച്ച തൂക്കുപാലത്തിലൂടെയാണ് യുവാവ് സാഹസികമായി കടന്നുപോകുന്നത്. കൈയൊന്ന് പിഴച്ചാൽ കുത്തിയൊലിക്കുന്ന വെള്ളത്തിലേക്ക് വീഴും. പാലത്തിന്റെ മുകളിലെ കയറിൽ തൂങ്ങിയാണ് അക്കരെയെത്തുന്നത്. ഏത് നിമിഷവും പാലം തകരുമെന്ന സാഹചര്യത്തിലായിരുന്നു യുവാവിന്റെ സാഹസികത. കനത്ത മഴയാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ കാലവർഷത്തിൽ പെയ്യുന്നത്. അസം, മേഘാലയ, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിൽ മഴ തുടരുകയാണ്. ശനിയാഴ്ച രാത്രി പുറത്തിറക്കിയ പ്രസ്താവനയിൽ അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു മരണങ്ങളിൽ അനുശോചനം രേഖപ്പെടുത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam