'ഇനി മുതൽ എനിക്ക് മതമില്ല, തട്ടമിട്ടോ, പൊട്ടുതൊട്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല'; വിശദീകരിച്ച് ജസ്ന

Published : Jun 01, 2025, 01:12 PM IST
'ഇനി മുതൽ എനിക്ക് മതമില്ല, തട്ടമിട്ടോ, പൊട്ടുതൊട്ടോ തുടങ്ങിയ ചോദ്യങ്ങൾക്ക് പ്രസക്തിയില്ല'; വിശദീകരിച്ച് ജസ്ന

Synopsis

'ഇതുവരെ ജസ്‌ന സലീം എന്ന വ്യക്തി ഇസ്ലാം മതത്തിലാണെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഈ ഒരു നിമിഷം മുതൽ മതം ഉപേക്ഷിക്കുകയാണ്. മതത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ല. ഇനി മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹമെന്നും അവർ പറഞ്ഞു

മലപ്പുറം: ഇനി മുതൽ തനിക്ക് മതമില്ലെന്ന് പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ചിത്രകാരിയുമായ ജസ്‌ന സലീം. താനിനി ഏതൊരു മതത്തിന്റെയും ലേബലിൽ അറിയപ്പെടാൻ ആ​ഗ്രഹിക്കുന്നില്ലെന്നും ജസ്ന പറഞ്ഞു.  ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധനേടിയ വ്യക്തിയാണ് ജസ്ന സലീം. ഗുരുവായൂരിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് താൻ വരച്ച ​ഗുരുവായൂരപ്പന്റെ ചിത്രം ജസ്ന സമ്മാനിച്ച് വാർത്തകളിലിടം നേടിയിരുന്നു. ഫേസ്‌‌ബുക്ക് വീഡിയോയിലൂടെയാണ് മതം ഉപേക്ഷിച്ച തീരുമാനം ജസ്ന അറിയിച്ചത്. 

'ഇതുവരെ ജസ്‌ന സലീം എന്ന വ്യക്തി ഇസ്ലാം മതത്തിലാണെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഈ ഒരു നിമിഷം മുതൽ മതം ഉപേക്ഷിക്കുകയാണ്. മതത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ല. ഇനി മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹമെന്നും അവർ പറഞ്ഞു.  തട്ടമിട്ടോ, തട്ടമിട്ടില്ലേ, പൊട്ടുതൊട്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്ക് ഇനി പ്രസക്തിയില്ലെന്നും അവർ വ്യക്തമാക്കി. 

ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ച ജസ്ന സലീമിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുവായൂർ കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാലചാർത്തി വീഡിയോയെടുത്തെന്നാണ് പരാതി. ദേവസ്വം ബോർഡ് തന്നെയാണ് പരാതി നൽകിയത്. ജന്മദിനത്തിന് ജസ്ന ഗുരുവായൂരിലെ നടപ്പന്തലിൽ വച്ച് കേക്ക് മുറിച്ചതും വിവാദമായിരുന്നു. പരാതികൾക്ക് പിന്നാലെ ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ