നൈക്കില്‍ നിന്ന് വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു, പാര്‍സല്‍ തുറന്നപ്പോള്‍ കിട്ടിയത് പുഴുക്കളെ

Published : Aug 24, 2020, 06:13 PM IST
നൈക്കില്‍ നിന്ന് വസ്ത്രങ്ങള്‍ ഓര്‍ഡര്‍ ചെയ്തു, പാര്‍സല്‍ തുറന്നപ്പോള്‍ കിട്ടിയത് പുഴുക്കളെ

Synopsis

'' ഞാന്‍ നൈക്കില്‍ നിന്ന് കുറച്ച് വസ്ത്രങ്ങള്‍ വാങ്ങി. ഇന്നലെയാണ് പാര്‍സല്‍ ബോക്‌സ് കയ്യിലെത്തിയത്. ആവേശത്തോടെ ഞാനത് തുറന്നു. പക്ഷേ...''  

ന്യൂയോര്‍ക്ക്: ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങി അത് കൈകളിലെത്തുമ്പോള്‍ സന്തോഷം അനുഭവിക്കാറില്ലേ, എന്നാല്‍ ലഭിക്കുന്നത് ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായാല്‍! ന്യൂയോര്‍ക്കില്‍ നൈക്കിന്റെ ഡെലിവറി ബോക്‌സ് തുറന്നതോടെ ബെന്‍ സ്മിത്തീക്ക് ലഭിച്ചത് പുഴക്കളെയാണ്. ബോക്‌സ് തുറന്നതും ആദ്യം കണ്ടത് വലിയ വലിയ പുഴുക്കള്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് താന്‍ നേരിട്ട അനുഭവം ഈ അനുഭവം സ്മിത്തീ പങ്കുവച്ചത്. 

'' ഞാന്‍ നൈക്കില്‍ നിന്ന് കുറച്ച് വസ്ത്രങ്ങള്‍ വാങ്ങി. ഇന്നലെയാണ് പാര്‍സല്‍ ബോക്‌സ് കയ്യിലെത്തിയത്. ആവേശത്തോടെ ഞാനത് തുറന്നു. പക്ഷേ അതില്‍ കണ്ടത് പുഴുക്കളെയാണ്''  - സ്മിത്തീ കുറിച്ചു. 25 മുതല്‍ 30 വരെ പുഴുക്കള്‍ ഉണ്ടായിരുന്നു. പാക്കേജിന്റെ ഇടയില്‍ നിന്ന് അവ ഇഴഞ്ഞുവരികയായിരുന്നുവെന്നും അയാള്‍ കുറിച്ചു. 

ഇതുവരെ ഇങ്ങനെയൊന്ന് കേട്ടിട്ടുപോലുമില്ല, ആ നിമിഷം ഛര്‍ദ്ദിക്കാതിരിക്കാനായില്ലെന്നും അയാള്‍ ന്യൂയോര്‍ക്ക് പോസ്റ്റിനോട് പറഞ്ഞു. സംഭവം നൈക്കില്‍ അറിയിച്ചെങ്കിലും നല്ല പ്രതികരണമല്ല അവരില്‍ നിന്നുണ്ടായതെന്ന് സ്മിത്തി. എന്നാല്‍ പിന്നീട് നൈക്ക് മാപ്പുപറഞ്ഞുവെന്ന് എന്‍ബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ സ്മിത്തി വ്യക്തമാക്കി. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ
സമ്പന്ന വീട്ടിലെ സ്ത്രീകള്‍ ഷോപ്പിലെത്തി, ആരും കാണാതെ 10000 രൂപയുടെ ബ്രാകളും പാന്‍റീസും ബാ​ഗിലിട്ടു, സിസിടിവി നോക്കിയപ്പോൾ അടിവസ്ത്ര മോഷണം!