
കൊല്ലം: ഒറ്റദിവസം കൊണ്ട് സമൂഹമാധ്യമങ്ങളില്‍ വൈറലായ വാഹന അപകടത്തില്‍ നിന്നും രക്ഷപ്പെട്ട ആ ഭാഗ്യവാനെ ഒടുവില്‍ കണ്ടെത്തി. കൊല്ലം ചവറ മേനാമ്പള്ളി സ്വദേശിയും കെട്ടിട നിര്‍മ്മാണ തൊഴിലാളിയുമായ ശ്രീകുമാറാണ് വാഹനാപകടത്തില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടത്.
സംഭവത്തിന്റെ നടുക്കം ഇനിയും മാറിയിട്ടില്ല ശ്രീകുമാറിന്. അമിത വേഗതയിലെത്തിയ വാഹനം നിയന്ത്രണം പിന്നിലൂടെയെത്തി തൊട്ടുമുന്നില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ഒരുദിവസംകൊണ്ട് ലക്ഷകണക്കിനാളുകളാണ് ഈ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ കണ്ടതും പങ്ക് വച്ചതും. സമീപത്ത് കൂടി ചീറിപാഞ്ഞ് പോയ വാഹനത്തിന്റെ മുന്നില്‍ നിന്നും രക്ഷപ്പെട്ടത വലിയ ഭാഗ്യമായിട്ടാണ് ശ്രീകുമാര്‍ കാണുന്നത്.
രാവിലെ ജോലിക്ക് പോകാന്‍ വേണ്ടി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു ശ്രീകുമാര്‍. അപ്പോഴാണ് സംഭവം.തമിഴ്‌നാട്ടില്‍ നിന്നും കെട്ടിട നിര്‍മ്മാണ തൊഴിലാളി ആയി ചവറയില്‍ എത്തിയതായിരുന്നു ശ്രീകുമാര്‍ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടത്തിന് കാരണമായതെന്ന് കരുനാഗപ്പള്ളി പൊലീസ് പറഞ്ഞു ഡ്രൈവര്‍ക്ക് എതിരെ കേസ്സെടുത്തശേഷം വിട്ടയച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam