'ലൈബ്രറിയിലാണ് ജീവിക്കുന്നത്'; യുവാവ് പുസ്തകശേഖരം ട്വീറ്റ് ചെയ്തു; വിവാഹം കഴിക്കട്ടെയെന്ന് യുവതി

Published : Aug 10, 2020, 09:04 AM ISTUpdated : Aug 10, 2020, 12:32 PM IST
'ലൈബ്രറിയിലാണ് ജീവിക്കുന്നത്'; യുവാവ് പുസ്തകശേഖരം ട്വീറ്റ് ചെയ്തു; വിവാഹം കഴിക്കട്ടെയെന്ന് യുവതി

Synopsis

 അറിയാത്തവർക്കായി, ഞാനൊരു ലൈബ്രറിയിലാണ് ജീവിക്കുന്നത് എന്നായിരുന്നു ഷൗമിക് തന്റെ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. 

ദില്ലി: ഹോബി എന്താണെന്ന് ചോദിച്ചാൽ വായന എന്നായിരിക്കും മിക്ക ആളുകളുടെയും മറുപടി. പുസ്തകങ്ങൾ വാങ്ങി വായിച്ച് സൂക്ഷിച്ചു വെക്കുന്നതിൽ ആനന്ദം കണ്ടെത്തുന്നവരാണ് വായനപ്രേമികൾ. അത്തരത്തിൽ വായനപ്രേമിയായ ഒരു യുവാവ് തന്റെ വിപുലമായ പുസ്തക ശേഖരത്തിന്റെ ഫോട്ടോ ട്വിറ്ററിൽ പോസ്റ്റ്‌ ചെയ്തു. നിരവധി പേർ ഇദ്ദേഹത്തിന്റെ പുസ്തകങ്ങൾ കണ്ട് അത്ഭുതം പ്രകടിപ്പിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. എന്നാൽ ആരും പ്രതീക്ഷിക്കാത്ത ഒന്നു കൂടി സംഭവിച്ചു. പുസ്തകങ്ങൾ കണ്ട ചിലർ ചോദിച്ചത് വിവാഹം കഴിക്കാമോ എന്നായിരുന്നു. 

അങ്ങനെ പുസ്തക ശേഖരം ട്വീറ്റ് ചെയ്ത യുവാവിനിപ്പോൾ കല്യാണാലോചനകളുടെ പ്രളയമാണ്. ഷൗമിക് എന്നയാളാണ് തന്റെ പുസ്തക ശേഖരം ട്വീറ്റ് ചെയ്തത്. 'അറിയാത്തവർക്കായി, ഞാനൊരു ലൈബ്രറിയിലാണ് ജീവിക്കുന്നത്' എന്നായിരുന്നു ഷൗമിക് തന്റെ ഫോട്ടോയ്ക്ക് അടിക്കുറിപ്പ് നൽകിയത്. ചിലർ ചോ​ദിച്ചത് താങ്കളുടെ റൂം മേറ്റ് ആക്കുമോ എന്നാണ്. ഇതാണ് ഭൂമിയിലെ സ്വർ​ഗം എന്നായിരുന്നു ചിലരുടെ പ്രതികരണം. ഞാൻ നിങ്ങളെ  വിവാഹം കഴിക്കട്ടെ എന്ന് ഒരു യുവതി ചോദിച്ചപ്പോഴാണ് ഷൗമിക് അമ്പരന്നത്. പിന്നീട് സമാനമായ ചോദ്യം പല യുവതികളും ചോദിച്ചു. 

ചിലർ ഈ ഫോട്ടോയിൽ നിന്ന് തങ്ങൾക്ക് പ്രിയപ്പെട്ട പുസ്തകം തെരഞ്ഞെടുത്തു. 8000ത്തിലേറെ ആളുകളാണ് ട്വീറ്റ് ലൈക്ക് ചെയ്തിരിക്കുന്നത്. എണ്ണായിരത്തിലധികം പുസ്തകങ്ങൾ തനിക്കുണ്ടെന്നും ആകെ പുസ്തകങ്ങളുടെ 75 ശതമാനം മാത്രമേയുള്ളൂവെന്നും ഷൗമിക് ട്വീറ്റിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. 


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി
വിദ്യാര്‍ത്ഥികൾ ഇത് കണ്ടാൽ പിന്നെ വിടില്ല! കണക്കിലെ ചോദ്യത്തിന് എഐ ടൂൾ നൽകിയ ഉത്തരം കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ