സ്വപ്നത്തിൽക്കണ്ട നമ്പർ ലോട്ടറി വാങ്ങി; അടിച്ചത് രണ്ടര ലക്ഷം ഡോളർ

Published : Jul 01, 2022, 10:45 PM ISTUpdated : Jul 02, 2022, 09:32 AM IST
സ്വപ്നത്തിൽക്കണ്ട നമ്പർ ലോട്ടറി വാങ്ങി;  അടിച്ചത് രണ്ടര ലക്ഷം ഡോളർ

Synopsis

രണ്ട് ഡോളറിനാണ് ഇയാൾ ടിക്കറ്റ് വാങ്ങിയത്. സമ്മാനം അടിച്ചത് വിശ്വസിക്കാൻ പ്രയാസമായിരുന്നു കോൾമാൻ പറഞ്ഞു. 

വിർജീനിയ: സ്വപ്നത്തിൽക്കണ്ട നമ്പറുള്ള ലോട്ടറി ടിക്കറ്റെടുത്തയാൾക്ക് വൻതുക സമ്മാനം. അമേരിക്കയിലാണ് സംഭവം. സമ്മാനമായ രണ്ടര ലക്ഷം ഡോളർ ഇയാൾക്ക് ലഭിച്ചു. വിർജീനിയയിൽ നിന്നുള്ള അലോൺസോ കോൾമാൻ കോർണർ മാർട്ടിൽ നിന്നാണ് ടിക്കറ്റ് വാങ്ങിയതെന്ന് എൻബിസി-അഫിലിയേറ്റ് ലോക്കൽ ഡബ്ല്യുഡബ്ല്യുബിടിയിലെ റിപ്പോർട്ട് ചെയ്തു. രണ്ട് ഡോളറിനാണ് ഇയാൾ ടിക്കറ്റ് വാങ്ങിയത്. സമ്മാനം അടിച്ചത് വിശ്വസിക്കാൻ പ്രയാസമായിരുന്നു കോൾമാൻ പറഞ്ഞു. 

ടെലിവിഷനിലെ നറുക്കെടുപ്പ് നോക്കുകയായിരുന്നു.  തന്റെ ടിക്കറ്റിലെ നമ്പർ സീക്വൻസ്  13, 14, 15, 16, 17, 18 ഒത്തുവന്നു. 19 എന്ന ബോണസ് നമ്പറും ഉണ്ടായിരുന്നു, എന്നാൽ ആദ്യത്തെ ആറ് നമ്പറുകൾക്കാണ് വലിയ തുക സമ്മാനമായി ലഭിച്ചത്. വ്യാഴാഴ്ചയാണ് ഭാഗ്യക്കുറിയുടെ ഫലം പ്രഖ്യാപിച്ചത്. വിജയിക്കുന്ന നമ്പറുകൾ താൻ മുമ്പ് സ്വപ്നം കണ്ടിരുന്നതാ‌യി ഇയാൾ വെളിപ്പെടുത്തി.  250,000 ഡോളറിന്റെ ഭീമൻ ചെക്കും 'ഞാനൊരു മുഷിഞ്ഞ വൃദ്ധൻ''-എന്നെഴുതിയ ടീ ഷർട്ടുമായി ആഹ്ലാദിക്കുന്ന കോൾമാന്റെ ചിത്രം പുറത്തുവന്നു. 

ബുധൻ, ഞായർ ദിവസങ്ങളിലാണ് വിർജീനിയ ലോട്ടറി നറുക്കെടുപ്പ്. 10, അഞ്ച്, 2.5 ലക്ഷം ഡോളറുകളാണ് സമ്മാനം. 38 ലക്ഷത്തിലൊന്നാണ് സമ്മാനം നേടാനുള്ള സാധ്യത. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ