
ദില്ലി: ഒരു 'സ്വർണക്കടത്ത് വീഡിയോ' ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ (Viral in social media) വൈറലായിക്കൊണ്ടിരിക്കുന്നത്. സ്വർണ നിറമുള്ള ഒരു മാല കടത്തിക്കൊണ്ടു പോകുകയാണ് ഒരു കൂട്ടം ഉറുമ്പുകൾ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ഈ വീഡിയോക്ക് നിരവധി രസകരമായ പ്രതികരണമാണ് ലഭിക്കുന്നത്. ഐഎഫ് എസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്ദയാണ് ഈ വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. 'കുഞ്ഞു സ്വർണക്കടത്തുകാർ, ഏത് ഐപിസി സെക്ഷനിൽ ഉൾപ്പെടും?' എന്ന തലക്കെട്ടോടെയാണ് ജൂൺ 28 ന് അദ്ദേഹം വീഡിയോ പങ്കുവെച്ചിട്ടുള്ളത്. ഒരുമിച്ച് നിന്നാൽ അസാധ്യമായി ഒന്നുമില്ലെന്നാണ് ഈ കുഞ്ഞുറുമ്പുകളുടെ പ്രവർത്തിയിലൂടെ വ്യക്തമാകുന്നതെന്നാണ് ചിലരുടെ പ്രതികരണം. വീഡിയോ പങ്കുവെച്ച് വളരെപെട്ടെന്ന് സമൂഹമാധ്യങ്ങളിൽ വൈറലായി മാറി. അതേ സമയം പഴയ വീഡിയോ ആണിതെന്നും ചിലർ പ്രതികരിക്കുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam