ബൈക്ക് ഓടിക്കുമ്പോൾ കുളി; യുവാക്കൾക്കെതിരെ നടപടിയെടുത്ത് പൊലീസ്; വീഡിയോ കാണാം

Web Desk   | others
Published : Jan 27, 2020, 10:56 AM ISTUpdated : Jan 27, 2020, 11:23 AM IST
ബൈക്ക് ഓടിക്കുമ്പോൾ കുളി; യുവാക്കൾക്കെതിരെ നടപടിയെടുത്ത് പൊലീസ്; വീഡിയോ കാണാം

Synopsis

ഇരുവർക്കും നടുവിലായി ഒരു ബക്കറ്റിൽ വെള്ളം വച്ചിരിക്കുന്നു. പുറകിലിരിക്കുന്ന വ്യക്തി കപ്പ് ഉപയോ​ഗിച്ച് വെള്ളം കോരി സ്വന്തം തലയിലും മുൻപിലിരിക്കുന്ന ആളുടെ തലയിലും ഒഴിച്ചു കൊടുക്കുന്നത‌ായി വീഡിയോയിൽ കാണാം

വിയറ്റ്നാം: ബൈക്ക് ഓടിക്കുന്നതിനിടയിൽ പല അ‌ഭ്യാസങ്ങളും കാണിക്കുന്നവരുണ്ട്. എന്നാൽ ബൈക്കോടിക്കുമ്പോൾ കുളിക്കുന്നവര കാണുന്നത്  ഒരുപക്ഷേ ആദ്യമായിട്ടായിരിക്കും. തെക്കൻ വിയറ്റ്നാമിലെ തിരക്കേറിയ റോഡിലാണ് യുവാക്കളുടെ വിചിത്രമായ ഈ അഭ്യാസം. വീഡിയോ ശ്രദ്ധയിൽ പെട്ടതിനെതുടർന്ന് പൊലീസ് ഇവർക്കെതിരെ പിഴ ചുമത്തി. ഇരുപത്തിമൂന്ന് വയസ്സുള്ള ഹുയിൻ തൻ ഖാനും സുഹൃത്തുമാണ് വീഡിയോയിലുള്ളത്. ദേശീയ മാധ്യമമായ ബിബിസിയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

"

ഇരുവരും ഷർട്ടോ ഹെൽമറ്റോ ധരിക്കാതെയാണ് ബൈക്കിൽ സഞ്ചരിക്കുന്നത്. ഇരുവർക്കും നടുവിലായി ഒരു ബക്കറ്റിൽ വെള്ളം വച്ചിരിക്കുന്നു. പുറകിലിരിക്കുന്ന വ്യക്തി കപ്പ് ഉപയോ​ഗിച്ച് വെള്ളം കോരി സ്വന്തം തലയിലും മുൻപിലിരിക്കുന്ന ആളുടെ തലയിലും ഒഴിച്ചു കൊടുക്കുന്നത‌ായി വീഡിയോയിൽ കാണാം. ഒരു കൈ കൊണ്ട് ഡ്രൈവ് ചെയ്ത് മറുകൈ കൊണ്ടാണ് ഒരാൾ തല കഴുകുന്നത്. വീഡിയോ കണ്ടവരെല്ലാം വൻ വിമർശനമാണ് ഉന്നയിക്കുന്നത്. തിരക്കേറിയ റോഡിലെ ഈ അഭ്യാസം വളരെയധികം അപകടകരമാണെന്നാണ് എല്ലാവരുടെയും അഭിപ്രായം. 

ബൈക്കിന്റെ നമ്പർ ഉപയോ​ഗിച്ചാണ് ഇവർ ആരൊക്കെയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ബൈക്ക് ഓടിക്കുന്നയാളുടെ പേര് ഹുയാൻ താൻഖാൻ എന്നാണ്. ഡ്രൈവിം​ഗ് ലൈസൻസ് ഇല്ലാതെയുള്ള ‍‍ഡ്രൈവിം​ഗ്, ഹെൽമറ്റ് ധരിച്ചില്ല, ബൈക്കിന് റിയർവ്യൂ മിറർ ഇല്ല, സിവിൽ ഇൻഷുറൻസ് സർട്ടിഫിക്കറ്റ് ഇല്ല എന്നീ കുറ്റങ്ങൾ ചുമത്തി ഇവർക്ക് 5500 രൂപയാണ് പൊലീസ് പിഴ ചുമത്തിയത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഭര്‍ത്താവിനെ തള്ളിയിട്ട് മുകളില്‍ കയറി നെഞ്ചില്‍ ക്രൂരമായി മര്‍ദ്ദിക്കുന്നു, എല്ലാം ക്യാമറയില്‍ -വീഡിയോ
വിവാഹത്തിൽ നിന്ന് പഠിച്ച ഏറ്റവും വലിയ പാഠങ്ങൾ; ഉറപ്പായും നമ്മൾ ഹിന്ദു, മുസ്‌ലിം ജനതയ്ക്കും വേണമെന്ന് രാഹുല്‍ ഈശ്വര്‍