മരണം മുമ്പില്‍ കണ്ട നിമിഷങ്ങള്‍; കടുവയുടെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്! വീഡിയോ

Web Desk   | others
Published : Jan 26, 2020, 04:42 PM IST
മരണം മുമ്പില്‍ കണ്ട നിമിഷങ്ങള്‍; കടുവയുടെ വായില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ട് യുവാവ്! വീഡിയോ

Synopsis

ഉദ്വേഗജനകമായ നിമിഷങ്ങള്‍ക്ക് ശേഷം കടുവയുടെ വായില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെടുന്ന യുവാവിന്‍റെ വീഡിയോ.

മുംബൈ: കാടിറങ്ങിയെത്തിയ കടുവയുടെ മുമ്പിലകപ്പെട്ടു. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍... ഒടുവില്‍ കടുവയുടെ വായില്‍ നിന്നും അത്ഭുതകരമായ രക്ഷപ്പെടല്‍. ഒരു സാഹസിക സിനിമയിലെ ഉദ്വേഗജനകമായ രംഗം പോലെ തോന്നുമെങ്കിലും ഇത് യാഥാര്‍ത്ഥ്യമാണ്. മഹാരാഷ്ട്രയിലെ ഭണ്ടാരാ ജില്ലയിലാണ് സംഭവം. 

ബിനാകി ഗ്രാമത്തില്‍ ശനിയാഴ്ച ഉച്ചയോടെയാണ് കടുവയിറങ്ങിയത്. പുംസാര്‍-ബപേര ദേശീയപാതയില്‍ കടുവയെ കണ്ടെന്ന് വനംവകുപ്പ് അധികൃതര്‍ക്ക് ഫോണ്‍ സന്ദേശം ലഭിച്ചു. ദേശീയപാതയില്‍ കടുവയെ കണ്ടതോടെ ആളുകള്‍ ചുറ്റും തടിച്ചുകൂടി. കൂട്ടം കൂടി നിന്ന് കടുവയെ പ്രകോപിപ്പിക്കരുതെന്ന അധികൃതരുടെ നിര്‍ദ്ദേശം വകവെക്കാതെ നൂറുകണക്കിനാളുകള്‍ കടുവയ്ക്ക് പിന്നാലെ ഓടി. ഇതില്‍ മൂന്നുപേരെ കടുവ ആക്രമിക്കുകയായിരുന്നു. ഒരാള്‍ കടുവയുടെ പിടിയലകപ്പെട്ടു. എന്നാല്‍ ഗ്രാമവാസികള്‍ കൂട്ടത്തോടെ ശബ്ദമുണ്ടാക്കി ഓടിയെത്തിയതോടെ കടുവ ഇയാളെ ഉപേക്ഷിച്ച് പോകുകയായിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച ഈ വീഡിയോ വൈറലാകുകയാണ്. 

Read More: ബാരിക്കേഡില്‍ തട്ടി സ്‍കോര്‍പിയോ പറന്നു, വീണത് ബൈക്ക് യാത്രികരുടെ മുകളില്‍!

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ