
മിഷിഗണ്‍: അമേരിക്കയില്‍ വിവാഹമോചനത്തിന് തൊട്ട് മുന്‍പ് 80 ദശലക്ഷം ലോട്ടറി അടിച്ചയാള്‍ക്ക് നിര്‍ണ്ണായക നിര്‍ദേശം നല്‍കി കോടതി.
മിഷിഗണ്‍ സ്വദേശി റിച്ചാര്‍ഡ് സെലാസ്‌കോയ്ക്കാണ് ജാക്പോട്ട് അടിച്ചത്. പക്ഷെ ആ ഭാഗ്യം ഒറ്റയ്ക്ക് അനുഭവിക്കേണ്ടെന്നായിരുന്നു കോടതി വിധി. സമ്മാനമായി ലഭിച്ച തുക മുന്‍ഭാര്യയുമായി വീതം വെയ്ക്കണമെന്നും മൂന്നു മക്കളുടെ ചിലവിലേയ്ക്കുള്ള തുകയിലും വര്‍ധനവ് വരുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.
റിച്ചാര്‍ഡിന്റെ വിവാഹമോചന ഹര്‍ജി പരിഗണിച്ച കോടതിയാണ് യുവാവിന്‍റെ ഭാഗ്യത്തിലും വിധി പറഞ്ഞത്. റിച്ചാര്‍ഡിന് ഭാഗ്യമുള്ളതുകൊണ്ടാണ് ലോട്ടറി അടിച്ചതെന്നും ഭാര്യയ്ക്ക് ഇതില്‍ അവകാശമില്ലെന്നും എതിര്‍ഭാഗം അഭിഭാഷകന്‍ വാദം ഉയര്‍ത്തിയെങ്കിലും ഈ വാദം കോടതി തള്ളി. ഒന്നിച്ച ജീവിച്ച കാലത്ത് ചൂതാട്ടത്തിലുടെ സ്വത്ത് അന്യാധീനപ്പെടുത്തിയ വ്യക്തിയാണ് റിച്ചാര്‍ഡെന്നും അതുകൊണ്ട് നല്ലകാലം വരുമ്പോള്‍ അതിന്റെ പങ്കും അനുഭവിക്കാന്‍ മുന്‍ ഭാര്യയായിരുന്ന മേരിക്ക് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി.
2011 ലാണ് ഇരുവരും വിവാഹമോചന ഹര്‍ജി നല്‍കിയത്. 2013 ല്‍ റിച്ചാര്‍ഡിന് ലോട്ടറി അടിച്ചു. എന്നാല്‍ ഈ സമയത്തും കേസ് തീര്‍പ്പായിരുന്നില്ല. തുടര്‍ന്നാണ് കോടതിയുടെ അപ്രതീക്ഷിത വിധി ഉണ്ടായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam