
ഫ്ലൈഓവറിന് മുകളില്‍ നിന്ന് സമീപത്തെ കെട്ടിടത്തിലേക്ക് സൈക്കിളില്‍ പറന്നിറങ്ങുന്ന യുവാവിന്‍റെ വീഡിയോ വൈറലാവുന്നു. ഫ്ലൈഓവറിന് കുറുകെ വന്ന് കൈ വരികള്‍ക്ക് മുകളിലൂടെ സമീപത്തെ കെട്ടിത്തിന്‍റെ ഭിത്തിയിലേക്കാണ് യുവാവ് സൈക്കിള്‍ ലാന്‍ഡ് ചെയ്യുന്നത്. ഇതിനിടയില്‍ സൈക്കിള്‍ ഫ്ലിപ്പ് ചെയ്യിക്കാനും ഇയാള്‍ മറക്കുന്നില്ല. അതിന് ശേഷം ഭിത്തിയിലൂടെ കുത്തനെ ഇറക്കുന്ന സൈക്കിള്‍ ഭിത്തിയില്‍ തയ്യാറാക്കിയ പ്ലാറ്റ്ഫോമിലൂടെ ഭൂമിയിലേക്കും ഇറങ്ങുന്നു.
സമൂഹമാധ്യമങ്ങളില്‍ പലപ്പോഴും വാഹനങ്ങള്‍ ഉപയോഗിച്ചുള്ള സ്റ്റന്‍ഡ് വീഡിയോകള്‍ വൈറലാകാറുണ്ട്. എന്നാല്‍ സൈക്കിള്‍ ഉപയോഗിച്ച് ഇത്തരം സാഹസം കാണിക്കുന്നവര്‍ ചുരുക്കമെന്നാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയോട് ആളുകള്‍ പ്രതികരിക്കുന്നത്. 7 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. സിസിടിവി ഇഡിയറ്റ്സ് എന്ന ട്വിറ്റര്‍ അക്കൌണ്ടിലാണ് ഞെട്ടിക്കുന്ന വീഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് അപ്ലോഡ് ചെയ്ത വീഡിയോ ഒരുലക്ഷത്തോളം പേരാണ് ഇതിനോടകം കണ്ടിരിക്കുന്നത്.
എവിടെ നിന്നാണെന്നോ ആരാണ് സൈക്കിള്‍ സ്റ്റന്‍ഡ് ചെയ്തിരിക്കുന്നതെന്നോ വീഡിയോയില്‍ വിശദമാക്കുന്നില്ല. വീഡിയോ ഗെയിമായ ജിറ്റിഎയിലെ സാഹസിക റൈഡുകള്‍ക്ക് സമാനമാണ് പ്രകടനമെന്നാണ് വീഡിയോയ്ക്ക് ലഭിക്കുന്ന പ്രതികരണം. സൈക്കിളുമായി പ്ലാറ്റ്ഫോമിലേക്ക് ഇറങ്ങിയ യുവാവിന് എൻ്ത് സംഭവിച്ചുവെന്നും ചോദിക്കുന്നവരും കുറവല്ല.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam