മിസോറാം,പ്രിയ മിസോറാം; മിസോറാം ഗവര്‍ണറുടെ കവിത 'സോഷ്യല്‍ മീഡിയ വൈറല്‍'

Published : Nov 30, 2019, 10:07 AM IST
മിസോറാം,പ്രിയ മിസോറാം; മിസോറാം ഗവര്‍ണറുടെ കവിത 'സോഷ്യല്‍ മീഡിയ വൈറല്‍'

Synopsis

ഓ,മിസോറാം നീയെത്ര സുന്ദരി എന്ന വരിയിലാണ് കവിത തുടങ്ങുന്നത്. സ്വര്‍‍ഗ്ഗത്തിന് തുല്യമായ സൗന്ദര്യമാണ് മിസോറാമെന്നും,  ഇവിടെ നിന്നും തന്നെ അകറ്റരുതെന്ന അഭ്യര്‍ത്ഥനയും ഉള്‍പ്പെടുന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

മിസോറാമിനെ പുകഴ്ത്തി കവിതയുമായി മിസോറാം ഗവര്‍ണറും ബിജെപി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള. മിസോറാം,പ്രിയ മിസോറാം എന്ന തലക്കെട്ടില്‍ ബിജെപി മുഖപത്രമായ ജന്‍മഭൂമിയിലാണ് കവിത പ്രസിദ്ധീകരിച്ചത്. ഓ,മിസോറാം നീയെത്ര സുന്ദരി എന്ന വരിയിലാണ് കവിത തുടങ്ങുന്നത്. സ്വര്‍‍ഗ്ഗത്തിന് തുല്യമായ സൗന്ദര്യമാണ് മിസോറാമെന്നും,  ഇവിടെ നിന്നും തന്നെ അകറ്റരുതെന്ന അഭ്യര്‍ത്ഥനയും ഉള്‍പ്പെടുന്ന കവിത സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.

കവിതയുടെ പൂര്‍ണരൂപം

ഓ,മിസോറാം
നീയെത്ര സുന്ദരി
തപ്തമെന്‍ ഹൃദയത്തില്‍
നീറുവതെന്തൊക്കെ
ഇപ്പോഴിതാ സ്വര്‍ഗത്തിലെ
ശുദ്ധസമീരന്‍
രാഗരേണുക്കള്‍തന്‍
മഹാപ്രവാഹത്തിലാണു ഞാന്‍
പിച്ചവെച്ച ഗ്രാമീണവിശുദ്ധി
തുടിച്ചുതുള്ളുന്നിപ്പോഴും
അതിനാലീ സ്വര്‍ഗത്തില്‍ നിന്ന്
ഭൂമിയിലേക്കു നോക്കാതെങ്ങനെ ?
വടക്കുകിഴക്കന്‍ സ്‌നിഗ്ധസൗന്ദര്യമേ
അടുത്തേക്കടുത്തേക്കുവന്നാലും
പ്രിയപ്പെട്ടവരൊന്നും
കൂടെയില്ലെന്നറിയാം
എന്നാലും അകറ്റരുതെന്നെയീ
സൗന്ദര്യസാമ്രാജ്യത്തില്‍ നിന്നും
അവിടെ നിറവും മണവും
നിത്യം നിറഞ്ഞു തുളുമ്പട്ടെ.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ
"മടുത്തു, ഈ ജോലി മതിയായി": വീഡിയോ വൈറൽ, പിന്നാലെ ജെൻ സി യുവാവിൻ്റെ ഫോളോവേഴ്‌സിൻ്റെ എണ്ണം ഡബിളായി