'കുട്ടിക്കുരങ്ങിനെയും മാറോടണച്ച് അമ്മക്കുരങ്ങിന്റെ ചാട്ടം'; മാതൃസ്‌നേഹം തുളുമ്പുന്ന വീഡിയോ വൈറൽ

Web Desk   | Asianet News
Published : Feb 14, 2020, 02:21 PM ISTUpdated : Feb 14, 2020, 03:30 PM IST
'കുട്ടിക്കുരങ്ങിനെയും മാറോടണച്ച് അമ്മക്കുരങ്ങിന്റെ ചാട്ടം'; മാതൃസ്‌നേഹം തുളുമ്പുന്ന വീഡിയോ വൈറൽ

Synopsis

തന്റെ കുഞ്ഞിനെ കണ്ടതും ഈ അമ്മ ടെറസിൽ നിന്നും എടുത്തുചാടി. കുഞ്ഞിനെ കോരിയെടുത്ത് മാറോടണച്ച് ഭദ്രമായി ഇരുത്തി. തുടര്‍ന്ന് വീണ്ടുമൊരു ചാട്ടം ടെറസിലേക്ക്. 

മാതൃസ്‌നേഹം തുളുമ്പുന്ന ചിത്രങ്ങളും വീഡിയോകളുമൊക്കെ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കപ്പെടാറുണ്ട്. ഇവ വളരെ വേ​ഗം സൈബർ ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

അമ്മക്കുരങ്ങിന് തന്റെ കുഞ്ഞിനോടുള്ള സ്‌നേഹമാണ് ഈ വീഡിയോയില്‍ വരച്ചുകാട്ടുന്നത്. ഒരു കെട്ടിടത്തിന്റെ സൈഡിലുള്ള പൈപ്പില്‍ ഒറ്റപ്പെട്ടു കിടക്കുകയാണ് കുഞ്ഞുകുരങ്ങന്‍. സമീപത്തുള്ള കെട്ടിടത്തിന്റെ ടെറസിലാണ് അമ്മക്കുരങ്ങ്. തന്റെ കുഞ്ഞിനെ കണ്ടതും ഈ അമ്മ ടെറസിൽ നിന്നും എടുത്തുചാടി. കുഞ്ഞിനെ കോരിയെടുത്ത് മാറോടണച്ച് ഭദ്രമായി ഇരുത്തി. തുടര്‍ന്ന് വീണ്ടുമൊരു ചാട്ടം ടെറസിലേക്ക്. അതിസാഹസികമായാണ് ഈ അമ്മക്കുരങ്ങ് തന്റെ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നത്.

Read Also: 'ഡോണ്ട് റൂയിന്‍ മൈ ഫോണ്‍'; ബാലി യാത്രയ്ക്കിടെ രഞ്ജിനിയുടെ ഫോണ്‍ തട്ടിപ്പറിച്ച് കുരങ്ങന്‍-വീഡിയോ

'ഇതിനൊന്നും ക്യാപ്ഷന്റെ ആവശ്യം ഇല്ല...' എന്ന കുറിപ്പോടെയാണ് വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 'അമ്മയിൽ നിന്നും കിട്ടുന്ന സ്നേഹം കരുതലും ഒരു അമ്മയ്ക്കു മാത്രമേ തരാൻ സാധിക്കൂ അതിനെപ്പറ്റി അറിയുകയുള്ളൂ..,അമ്മയ്ക്ക് തുല്യം അമ്മ മാത്രം #purelove #Truelove' എന്നൊക്കെയാണ് വീഡിയോയ്ക്ക് താഴേ വന്നിരിക്കുന്ന പ്രതികരണങ്ങള്‍.

"

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇതുവരെ കാണാത്ത ചാണ്ടി ഉമ്മൻ; ഭക്തിഗാനമേളക്ക് പാട്ടിനൊപ്പം നാട്ടുകാർക്കൊപ്പം തുള്ളിച്ചാടി നൃത്തം ചെയ്തു-വീഡിയോ
സമ്പന്ന വീട്ടിലെ സ്ത്രീകള്‍ ഷോപ്പിലെത്തി, ആരും കാണാതെ 10000 രൂപയുടെ ബ്രാകളും പാന്‍റീസും ബാ​ഗിലിട്ടു, സിസിടിവി നോക്കിയപ്പോൾ അടിവസ്ത്ര മോഷണം!