
പന വളച്ച് കൊട്ടാരമതില്‍ക്കെട്ട് ചാടിക്കടക്കുന്ന അമരേന്ദ്ര ബാഹുബലിയുടെ ഐഡിയ എല്ലാവരും കണ്ടതാണ്. ബാഹുബലി രണ്ടില്‍ ഏറെ പ്രശംസ കേട്ട രംഗങ്ങളായിരുന്നു പന വളച്ചുള്ള അമരേന്ദ്ര ബാഹുബലിയുടെ പറക്കല്‍ അഭ്യാസം. ഇങ്ങനെയൊക്കെ നടക്കുമോ എന്ന് മൂക്കത്ത് വിരല്‍വെച്ചവര്‍ക്ക് മറുപടിയുമായി കുരങ്ങന്റെ അഭ്യാസ പ്രകടനം വൈറലാകുകയാണ്.
ഐഎഫ്എസ് ഓഫിസര്‍ സുശാന്ത നന്ദ പോസ്റ്റ് ചെയ്ത വീഡിയോയാണ് വൈറലാകുന്നത്. മരത്തിന്റെ തുഞ്ചത്ത് കയറി മരം കുലുക്കി കെട്ടിടത്തിലേക്ക് ചാടുന്ന കുരങ്ങന്റെ അഭ്യാസമാണ് വൈറലായത്. നിരവധി ആളുകളാണ് ട്വീറ്റ് കണ്ടതും റീ ട്വീറ്റ് ചെയ്തതും. കുരങ്ങന്റെ ബുദ്ധി സാമര്‍ത്ഥ്യത്തില്‍ പലരും അത്ഭുതപ്പെട്ടു.
ഒരു കുരങ്ങന്റെ മേല്‍നോട്ടത്തില്‍ മാത്രം പരീക്ഷിക്കുക എന്ന രസകരമായ അടിക്കുറിപ്പോടെയാണ് ഐഎഫ്എസ് ഓഫീസര്‍ വീഡിയോ പങ്കുവെച്ചത്. ബാഹുബലിയുമായി നിരവധി പേര്‍ താരതമ്യം ചെയ്തു. കുരങ്ങുകളുടെ ബുദ്ധിവൈഭവത്തിന്റെ സാക്ഷ്യമാണ് കുരങ്ങന്റെ പ്രവൃത്തിയെന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam