
ലഖ്നൗ: ജോലി ചെയ്യുന്ന പൊലീസുകാരന്‍റെ തലയില്‍ പേന്‍ നോക്കുന്ന ഒരു കുരങ്ങിന്‍റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. മേശയ്ക്ക് അഭിമുഖമായി കസേരയില്‍ ഇരിക്കുകയാണ് പോലീസ് ഉദ്യോഗസ്ഥന്‍. ഉദ്യോഗസന്‍റെ തോളിലിരുന്ന് പേന്‍ നോക്കുകയാണ് കുരങ്ങ്. ഉത്തര്‍പ്രദേശിലാണ് സംഭവം.
ഉത്തര്‍പ്രദേശ് പോലീസിലെ അഡീഷണല്‍ സൂപ്രണ്ട് രാഹുല്‍ ശ്രീവാസ്തവയാണ് ദൃശ്യങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചത്. ജോലിക്കിടയിലെ ഇത്തരം ശല്യം ഒഴിവാക്കാന്‍ നല്ല ഷാംപൂ ഉപയോഗിച്ചാല്‍ മതി, ഇത് പിലിബിത്തിയിലെ ഇന്‍സ്പെക്ടറുടെ അനുഭവമാണെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ വീഡിയോ പങ്കുവച്ച് കുറിച്ചത്. യു.പി പോലീസ് ഉദ്യോഗസ്ഥനുമായി ബന്ധപ്പെട്ട ദൃശ്യങ്ങള്‍ പുറത്ത് വന്നത് മണിക്കൂറുകള്‍ക്കകം 1300 അധികം പേരാണ് വിഡിയോ ലൈക്ക് ചെയ്തിരിക്കുന്നത്. നിലവധി കമന്‍റുകളും വന്നിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam