
ദില്ലി: നൂറ്റാണ്ടിൽ അപൂർവമായി മാത്രം വരുന്ന വലയസൂര്യഗ്രഹണം കാണാനാകാത്തതിന്‍റെ നിരാശ പങ്കുവച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. ദില്ലിയിൽ ഇന്ന് കനത്ത മൂടൽ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും മോദിക്ക് സൂര്യഗ്രഹണം കാണാനായില്ല. ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകൾ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. ആ നിരാശ പ്രധാനമന്ത്രി മറച്ചുവച്ചതുമില്ല.പക്ഷേ, കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതിൽ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററിൽ കുറിച്ചു.
എന്നാല്‍ ഇതിനൊപ്പം ചേര്‍ത്ത ചിത്രമാണ് ഇപ്പോള്‍ വിഷയം. മോദി കൈയ്യില്‍ സൂര്യഗ്രഹണം വീക്ഷിക്കുന്ന കണ്ണടയും സണ്‍ഗ്ലാസും വച്ച് നില്‍ക്കുന്ന ചിത്രമായിരുന്നു അത്. ഇതിന് പിന്നാലെ ഒരു ട്വിറ്റര്‍ യൂസര്‍ ഇത് ഒരു ട്രോളാകും എന്ന് ട്വീറ്റ് ചെയ്തു. ഗാപ്പിസ്റ്റന്‍ റേഡിയോ അണ് ഇത് ട്വീറ്റ് ചെയ്തത്.
എന്നാല്‍ പിന്നീടാണ് ട്വിസ്റ്റ് ഇതിന് മറുപടിയുമായി സാക്ഷാല്‍ നരേന്ദ്രമോദി തന്നെ രംഗത്ത് എത്തി. ട്വീറ്റുകള്‍ സ്വാഗതം ചെയ്യുന്നു, അസ്വദിക്കൂ എന്നാണ് ഈ ട്വീറ്റ് റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍ ഇതിനകം ഈ ഫോട്ടോ ചേര്‍ത്ത് അനേകം ട്വീറ്റുകള് എത്തിയിരുന്നു. ട്രോളായി.
എന്തായാലും പ്രധാനമന്ത്രിയുടെ തമാശയെ സ്വാഗതം ചെയ്യാനുള്ള മനോഭാവത്തെ ആരാധകര്‍ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും വാഴ്ത്തുകയാണ്. ചരിത്രത്തിലെ 'കൂളസ്റ്റ് പ്രധാനമന്ത്രി' എന്നാണ് പലരും ഈ സംഭവവുമായി ചേര്‍ത്ത് മോദിയെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam