
കൊല്‍ക്കത്ത: ഉപേക്ഷിക്കപ്പെട്ട വിമാനവുമായി പോയ ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങി. പശ്ചിമ ബംഗാളില്‍ ദേശീയ പാത-2 വിലാണ് സംഭവമുണ്ടായത്. ദുര്‍ഗാപുരിലെ റോഡിന് നടുവിലായി വിമാനം കുടുങ്ങുകയായിരുന്നു.
തിങ്കളാഴ്ച രാവിലെ മുതലാണ് ട്രക്ക് പാലത്തിനടിയില്‍ കുടുങ്ങിയത്. തപാല്‍ വകുപ്പിന്‍റെ ഉപേക്ഷിക്കപ്പെട്ട വിമാനമാണ് ട്രക്കിലുണ്ടായിരുന്നത്. പാലത്തിനടിയില്‍ നിന്ന് ട്രക്ക് മാറ്റുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 2007-ല്‍ കമ്മീഷന്‍ ചെയ്ത ഈ വിമാനം 2018 ലാണ് ഈ സര്‍വ്വീസ് അവസാനിപ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam