Mother Drops Child Into bear cage :മൂന്ന് വയസ്സുകാരിയായ മകളെ കരടിക്കൂട്ടിലേക്കെറിഞ്ഞ് അമ്മ; ഞെട്ടിക്കും വീഡിയോ

Published : Feb 03, 2022, 06:07 PM IST
Mother Drops Child Into bear cage :മൂന്ന് വയസ്സുകാരിയായ മകളെ കരടിക്കൂട്ടിലേക്കെറിഞ്ഞ് അമ്മ; ഞെട്ടിക്കും വീഡിയോ

Synopsis

താഷ്‌കന്റ് മൃഗശാലയിലാണ് ദാരുണ സംഭവം. 16 അടി താഴ്ചയിലേക്കുള്ള കരടിക്കൂട്ടിലേക്ക് അമ്മ കുഞ്ഞിനെ താഴെയിടുകയായിരുന്നു. കൂട്ടില്‍ വീണ കുട്ടിയെ സുസു എന്ന് പേരുള്ള കരടി മണത്തുനോക്കിയതല്ലാതെ ഉപദ്രവിച്ചില്ല.  

താഷ്കന്റ്:  ഉസ്‌ബെക്കിസ്ഥാനിലെ (Uzbekistan) മൃഗശാലയില്‍ (zoo)  മൂന്ന് വയസ്സുകാരിയായ (Three year Old girl) മകളെ കരടിക്കൂട്ടിലേക്കെറിഞ്ഞ് Bear Enclosure) അമ്മയുടെ ക്രൂരത. സംഭവത്തില്‍ അമ്മക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ വൈറലായി.  താഷ്‌കന്റ് മൃഗശാലയിലാണ് ദാരുണ സംഭവം. 16 അടി താഴ്ചയിലേക്കുള്ള കരടിക്കൂട്ടിലേക്ക് അമ്മ കുഞ്ഞിനെ താഴെയിടുകയായിരുന്നു. കൂട്ടില്‍ വീണ കുട്ടിയെ സുസു എന്ന് പേരുള്ള കരടി മണത്തുനോക്കിയതല്ലാതെ ഉപദ്രവിച്ചില്ല. കരടിയുടെ കൂട്ടിലേക്ക് എത്തിയ മൃഗശാല ജീവനക്കാര്‍ കുട്ടിയെ പരിക്കൊന്നും കൂടാതെ പുറത്തെടുത്തു.

ആറ് ജീവനക്കാര്‍ കരടിയുടെ കൂട്ടില്‍ പ്രവേശിച്ചാണ് കുട്ടിയെ പുറത്തെത്തിച്ചത്. വീഴ്ചയില്‍ പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമ്മയെ പൊലീസ് അറസ്റ്റ് ചെയ്തു. 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയതെന്ന് ഡെയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയെ കരടി കൂട്ടില്‍ എറിയുന്നത് മറ്റ് സന്ദര്‍ശകരും ജീവനക്കാരും ശ്രമിച്ചെങ്കിലും യുവതി കുട്ടിയെ എറിഞ്ഞെന്ന് അധികൃതര്‍ അറിയിച്ചു. കുട്ടിയെ എറിയാനുള്ള കാരണം അറിയില്ലെന്നും അധികൃതര്‍ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ