
അമ്മമാരുടെ സ്‌നേഹവും കരുതലും പോലെ ലോകത്ത് മറ്റൊന്നില്ല. മനുഷ്യർക്ക് മാത്രമല്ല എല്ലാ ജീവിജാലങ്ങളിലും ഈ വികാരം കുടികൊള്ളുന്നുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുനന്ത്.
ചീറ്റപ്പുലികളിൽ നിന്ന് തന്റെ കുഞ്ഞിനെ സംരക്ഷിക്കുന്ന അമ്മ ജിറാഫിന്റെ വീഡിയോ ആണിത്. നാല് ഭാഗങ്ങളിൽ നിന്നും ആക്രമിക്കാനായി അടുക്കുന്ന ചീറ്റപ്പുലികളെ വിരട്ടി ഓടിച്ചാണ് അമ്മ ജിറാഫ് തന്റെ കുഞ്ഞിനെ ചേര്‍ത്തു നിര്‍ത്തുന്നത്. ചീറ്റകൾക്ക് പിന്നാലെയോടി അവരെ ആക്രമിക്കാനും ജിറാഫ് ശ്രമിക്കുന്നുണ്ട്. ഇതിന് പിന്നാലെ കുട്ടിയുമായി അവിടെ നിന്ന് ജിറാഫ് രക്ഷപ്പെടുന്നതും വീഡിയോയിൽ കാണാം.
ഇന്ത്യന്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്.'ഒരു അമ്മയ്ക്ക് ഇത്തരത്തിലൊരു ധൈര്യം എവിടെ നിന്ന് ലഭിക്കുന്നു എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. ചീറ്റകളില്‍ നിന്ന് അത് തന്റെ കുഞ്ഞിനെ വിജയകരമായി സംരക്ഷിക്കുന്നു' എന്നായിരുന്നു വീഡിയോ പങ്കുവച്ച് കൊണ്ട് അദ്ദേഹം കുറിച്ചത്.
'അമ്മയുടെ സ്‌നേഹത്തോളം കരുത്ത് മറ്റൊന്നിനുമില്ല. മാതൃത്വത്തിന്റെ കരുത്ത് എല്ലാ ജീവികളിലും ഒരു പോലെ നിലനില്‍ക്കുന്നു' എന്നിങ്ങനെയാണ് വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന പ്രതികരണങ്ങൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam