
പട്‌ന: ബിഹാറിലെ ഗ്രാമത്തില്‍ നിന്ന് എവറസ്റ്റ് കൊടുമുടി ദൃശ്യമാകുന്നു. ദശകങ്ങള്‍ക്ക് ശേഷമാണ് ഇത്തരമൊരു കാഴ്ച ഗ്രാമീണര്‍ക്ക് ദൃശ്യമാകുന്നത്. സീതാമാര്‍ഹി ജില്ലയിലെ സിംഗ് വാഹിനി ഗ്രാമത്തില്‍ നിന്നാണ് മൗണ്ട് എവറസ്റ്റ് ദൃശ്യമാകുന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലായി. ഗ്രാമത്തില്‍ നിന്ന് നൂറുകണക്കിന് കിലോമീറ്റര്‍ അകലെയാണ് മൗണ്ട് എവറസ്റ്റ്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിതു ജയ്‌സ്വാളാണ് ദൃശ്യങ്ങള്‍ ആദ്യം ട്വീറ്റ് ചെയ്തത്.
താന്‍ ആദ്യമായാണ് ഗ്രാമത്തില്‍ നിന്ന് മൗണ്ട് എവറസ്റ്റ് കാണുന്നതെന്ന് റീതു ട്വീറ്റില്‍ വ്യക്തമാക്കി. പ്രകൃതി അതിന്റെ സന്തുലനം വീണ്ടെടുക്കുന്നുവെന്നും അവര്‍ ട്വീറ്റ് ചെയ്തു. 80കളില്‍ തന്റെ ഭര്‍ത്താവ് ഗ്രാമത്തില്‍ നിന്ന് മൗണ്ട് എവറസ്റ്റ് കണ്ടിരുന്നതായി റിതു വ്യക്തമാക്കി. ആയിരങ്ങളാണ് ചിത്രം റീട്വീറ്റ് ചെയ്തതും അഭിപ്രായം പ്രകടിപ്പിച്ചതും. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസ് ഓഫിസര്‍ പര്‍വീന്‍ കസ്വാനും ചിത്രം റീട്വീറ്റ് ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam