
ലണ്ടൻ: മുണ്ടും വെള്ള ഷർട്ടും, ആ വേഷത്തിലാകും എം വി ഗോവിന്ദൻ മാസ്റ്ററെ കേരളം അധികവും കണ്ടിട്ടുണ്ടാകുക. എന്നാൽ ഇപ്പോഴിതാ സി പി എം സംസ്ഥാന സെക്രട്ടറിയെ അങ്ങനെയല്ലാതെ കേരളം കാണുകയാണ്. മറ്റാരുമല്ല, ഗോവിന്ദൻ മാസ്റ്റർ തന്നെയാണ് ചിത്രം പങ്കുവച്ചത്. ലണ്ടൻ സന്ദർശനത്തിനിടയിലുള്ള ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. ഷർട്ട് വെള്ളതന്നെ, മാറ്റമില്ല, എന്നാൽ കറുത്ത പാന്‍റും ബെൽറ്റും ഇൻഷർട്ടുമൊക്കെയായി സ്റ്റൈലിഷ് ലുക്കിലാണ് ഗോവിന്ദൻ ലണ്ടനിലെത്തിയത്. യുകെയിലെ ഇടതുപക്ഷ കലാ സാംസ്കാരിക സംഘടനയായ സമീക്ഷയുടെ സമ്മേളനം ഉദ്ഘാടനം ചെയ്യാനായാണ് സി പി എം കേരള സെക്രട്ടറി ലണ്ടനിലെത്തിയത്.
'തൊലിക്കട്ടി' പോസ്റ്റ് തിരിച്ചടിച്ചു, വിമർശനം ശക്തമായി; പിൻവലിച്ച് ബൽറാം, ഒപ്പം വിശദീകരണവും
പരിപാടിയുടെ വിശേഷങ്ങളും ലണ്ടൻ യാത്രയെക്കുറിച്ചുമെല്ലാം എം വി ഗോവിന്ദൻ തന്നെയാണ് ഫേസ്ബുക്കിലൂടെ പറഞ്ഞത്. ഒപ്പം സ്റ്റൈലിഷ് ലുക്കിലുള്ള ചിത്രവും. ചിത്രത്തിന് താഴെ കമന്‍റുകളുമായി നിരവധിപേരാണ് രംഗത്തെത്തിയിരിക്കുന്നത്. മാഷേ അടിപൊളി, നല്ല ചുള്ളൻ, അങ്ങനെ നീളുന്നതാണ് കമന്‍റുകൾ. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ എന്നിവർ ചേർന്നാണ് സി പി എം സംസ്ഥാന സെക്രട്ടറിയെ സ്വീകരിച്ചത്. പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബു ഒപ്പമുണ്ടായിരുന്നെന്നും എം വി ഗോവിന്ദൻ ഫേസ്ബുക്ക് കുറിപ്പിൽ പറഞ്ഞു.
എം വി ഗോവിന്ദന്‍റെ കുറിപ്പ്
സമീക്ഷ യു കെ ആറാം ദേശീയ സമ്മേളനത്തിൽ പങ്കെടുക്കുന്നതിന്റെ ഭാഗമായി യുകെയിൽ എത്തിച്ചേർന്നിരിക്കുകയാണ്. ലണ്ടൻ ഗ്വാറ്റിക് വിമാനത്താവളത്തിൽ വച്ച് സമീക്ഷ യുകെ നാഷണല്‍ സെക്രട്ടറി ദിനേശ് വെള്ളാപ്പള്ളി, നാഷണല്‍ പ്രസിഡന്റ് ശ്രീകുമാര്‍ ഉള്ളപ്പിള്ളില്‍ എന്നിവർ ചേർന്ന് ഊഷ്മളമായി സ്വീകരിച്ചു. പ്രശസ്ത സിനിമാ സംവിധായകൻ ആഷിക് അബുവും ഒപ്പമുണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam