
ആദ്യചുവടുകള്‍ വയ്ക്കുന്ന ആനക്കുഞ്ഞിനെ കണ്ടിട്ടുണ്ടോ? ജനിച്ച് അല്‍പസമയം മാത്രമായ ആനക്കുഞ്ഞ് ചുവടുകള്‍വക്കാന്‍ ശ്രമിക്കുന്നതും അടി തെറ്റി തുമ്പിക്കൈ ഇടിച്ച് വീഴുകയും പിന്നെ എണീറ്റ് നടക്കുന്നതുമായ ദൃശ്യങ്ങള്‍ വൈറലാവുന്നു. ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വ്വീസ് ഓഫീസറായ സുശാന്ത് നന്ദയാണ് വൈറലായ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
അടിതെറ്റി വീഴുമ്പോള്‍ ഇഴയാന്‍ ശ്രമിക്കാതെ കാലുകളില്‍ ബലം നല്‍കി എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്ന ആനക്കുഞ്ഞിന്‍റെ ചെറുവീഡിയോയാണ് മൃഗസ്നേഹികളുടെ മനസ് കീഴടക്കുന്നത്. ഫെബ്രുവരി ആറിനാണ് സുശാന്ത് നന്ദ 25 സെക്കന്‍റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചത്. ആയിരക്കണക്കിന് മൈലുകള്‍ നീളുന്ന യാത്ര ആരംഭിക്കുന്ന ആദ്യ ചുവടുകള്‍ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുട്ടിയാനകള്‍ ജനിച്ച് ഒരുമണിക്കൂറില്‍ നടക്കാനും കുറച്ച് മണിക്കൂറുകള്‍ കഴിയുന്നതോടെ നടക്കാനും ആരംഭിക്കുമെന്നും കുറിപ്പില്‍ പറയുന്നു.
"
99 ശതമാനം ആനക്കുഞ്ഞുങ്ങളും പിറക്കുന്നത് രാത്രിയിലാണ്. പിറക്കുന്ന സമയത്ത് മൂന്ന് അടി വലുപ്പമാണ് കാണുകയെന്നും സുശാന്ത് നന്ദ പറയുന്നു. നിരവധിയാളുകളാണ് വീഡിയോയ്ക്ക് പ്രതികരണവുമായി എത്തുന്നത്. പതിനൊന്നായിരത്തിലധികം ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടിട്ടുള്ളത്. എന്നാല്‍ എവിടെ നിന്നുള്ളതാണ് വീഡിയോയെന്ന് സുശാന്ത് നന്ദ വ്യക്തമാക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam