അമ്മാവൻമാർ ചേർന്ന് യുവാവിനെ നടു റോഡിലിട്ട് കുത്തി, സഹായത്തിന് കൈനീട്ടി, യുവാവ് രക്തം വാർന്ന് മരിച്ചു

By Web TeamFirst Published Apr 25, 2022, 7:01 PM IST
Highlights

ഉത്തർപ്രദേശിലെ മീററ്റിൽ നടുറോഡിൽ മൂന്ന് പേർ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു.  ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലാവുകയാണ്. സാജിദ് എന്നയാളാണ് കൊല്ലപ്പെട്ടതെന്നും, മാതൃസഹോദരന്മാരായ മൂന്ന് പേരാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്. 

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ നടുറോഡിൽ മൂന്ന് പേർ ചേർന്ന് യുവാവിനെ കുത്തിക്കൊന്നു.  ആക്രമണത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങൾ വൈറലാവുകയാണ്. സാജിദ് എന്നയാളാണ് കൊല്ലപ്പെട്ടതെന്നും, മാതൃസഹോദരന്മാരായ മൂന്ന് പേരാണ് കൊലപാതകം നടത്തിയതെന്നും റിപ്പോർട്ടുകളുണ്ട്.  ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും വ്യക്തിപരമായ തർക്കമാണ് സംഭവത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. 

വീഡിയോയിൽ, തിരക്കേറിയ റോഡിന് നടുവിൽ നിലത്ത് വീണ്  കിടക്കുന്ന യവാവിനെ മൂന്ന് പേർ  ആവർത്തിച്ച് കുത്തുന്നത് കാണാം. രണ്ട് പേർ ചേർന്ന് സാജിദിനെ തള്ളി വീഴ്ത്തുമ്പോൾ മറ്റൊരാൾ കത്തികൊണ്ട് കുത്തുന്നതാണ് ദൃശ്യങ്ങളിൽ. ആദ്യ തവണ ആക്രമിച്ച ശേഷം വ്യത്യസ്ത ദിശകളിലേക്ക് ആക്രമികൾ നടന്നുപോകുന്നതും കാണാം. രക്തം വാർന്നുകൊണ്ടിരിക്കെ എഴുന്നേൽക്കാൻ ശ്രമിച്ച യുവാവിനെ, അക്രമികളിൽ ഒരാൾ വീണ്ടും വന്ന് ചവിട്ടുന്നതും, നെഞ്ചിൽ പല തവണ കുത്തി മരണം ഉറപ്പാക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

റോഡിൽ നിരവധി വാഹനങ്ങളുണ്ടായിരുന്നിട്ടും, ചുറ്റും നിരവധി ആളുകൾ കൂടി നിന്നിട്ടം ആരും തിരിഞ്ഞുനോക്കിയില്ല. രക്തത്തിൽ കുതിർന്ന വസ്ത്രങ്ങളുമായി റോഡിൽ കിടക്കുന്നയാളെയാണ് ദൃശ്യങ്ങളിൽ കാണുന്നത്. അയാൾ എഴുന്നേൽക്കാനും നീങ്ങാൻ ശ്രമിക്കുന്നുണ്ടെങ്കിലും ആരും സഹായത്തിനെത്തിയില്ല. വൈകാതെ അയാൾ അനക്ക് നഷ്ടപ്പെടുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

മുഖ്യമന്ത്രിയുടെ പേരിലും പണം തട്ടാൻ ശ്രമം, സന്ദേശം കിട്ടിയത് പേഴ്സണൽ സ്റ്റാഫിന്; പിന്നിൽ ഉത്തരേന്ത്യൻ സംഘം

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേരിലും വ്യാജ വാട്സ്ആപ്പ് വഴി പണം തട്ടാൻ ശ്രമം. കോയമ്പത്തൂർ സ്വദേശിയുടെ ഫോൺ നമ്പർ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്‌സണൽ സ്റ്റാഫിനോടാണ് പണം ആവശ്യപ്പെട്ടത്. ഇതേ തുടർന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സൈബർ പൊലീസിൽ പരാതിയി നൽകി. സംഭവവുമായി ബന്ധപ്പെട്ട് കോയമ്പത്തൂർ സ്വദേശിയെ ചോദ്യം ചെയ്തു. പിന്നിൽ ഉത്തരേന്ത്യൻ സംഘമാണെന്നാണ് പൊലീസിന്റെ സംശയം.

നേരത്തെ സ്പീക്കറുടെ പേരിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടന്നിരുന്നു. നിയമസഭാ സ്പീക്കര്‍ എംബി രാജേഷിന്റെ പ്രൈവറ്റ് സെക്രട്ടറി ചമഞ്ഞ് തട്ടിപ്പ് നടത്തിയ യുവാവിനെ പിന്നീട് പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തിരുന്നു. കോട്ടയം ഉഴവൂർ സ്വദേശിനിയുടെ പരാതിയിലാണ് പ്രതി പ്രവീൺ ബാലചന്ദ്രൻ പിടിയിലായത്. തൃശൂർ മിണാലൂർ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. വാട്ടർ അതോറിറ്റിയിൽ ജോലി വാഗ്ദാനം ചെയ്ത് 10,000 രൂപയാണ് ഇയാൾ യുവതിയിൽ നിന്നും തട്ടിയത്.

പണം നഷ്ടപ്പെട്ട യുവതി നേരിട്ട് സ്പീക്കർ എംബി രാജേഷിനെ വിവരം അറിയിച്ചതോടെയാണ് വിവരം പുറത്ത് വന്നത്.  പാലക്കാട് സ്വദേശിയായ പ്രവീൺ ബാലചന്ദ്രനെതിരെ കോട്ടയം ജില്ലയിൽ മാത്രം നേരത്തെ ആറ് കേസുകളുണ്ടായിരുന്നു. നേരത്തെയും സമാനമായ രീതിയിൽ പ്രവീൺ തട്ടിപ്പ് നടത്തിയിരുന്നതായാണ് വിവരം.

click me!