ഫുട്ബോള്‍ സോക്സ് ഓര്‍ഡര്‍ ചെയ്തു ലഭിച്ചത് ബ്രാ; മിന്ത്രയ്ക്കെതിരെ യുവാവ്

Web Desk   | Asianet News
Published : Oct 20, 2021, 03:21 PM ISTUpdated : Oct 21, 2021, 12:00 PM IST
ഫുട്ബോള്‍ സോക്സ് ഓര്‍ഡര്‍ ചെയ്തു ലഭിച്ചത് ബ്രാ; മിന്ത്രയ്ക്കെതിരെ യുവാവ്

Synopsis

ഇതിനെക്കുറിച്ച് ഓൺലൈൻ സൈറ്റിനോട് ചോദിച്ചപ്പോൾ അയച്ച ഉൽപന്നം തിരിച്ചെടുക്കാൻ സാധിക്കില്ലെന്നായിരുന്നു മറുപടി എന്ന് കശ്യപ് ട്വീറ്റിൽ വ്യക്തമാക്കുന്നു. 

ദില്ലി: ഓൺലൈൻ ഷോപ്പിം​ഗ് ചെയ്യുന്നവരാണ് മിക്കവരും. ഇഷ്ടപ്പെട്ട സാധനങ്ങൾ കടയിൽ പോകാതെ തന്നെ കൈയിലെത്തും. എന്നാൽ ഓർഡർ ചെയ്ത സാധനത്തിന് പകരം മനസ്സിൽ വിചാരിക്കാത്ത ഒരു വസ്തുവാണ് എത്തുന്നതെങ്കിലോ? അങ്ങനെയൊരു സംഭവത്തെക്കുറിച്ചാണ് കശ്യപ് സ്വരൂപ് എന്നയാളുടെ ട്വീറ്റ്.

ഒരു ജോടി ഫുട്ബോൾ സോക്സാണ് ഇയാൾ  ഷോപ്പിം​ഗ് വെബ്സൈറ്റായ മിന്ത്രയിൽ നിന്ന് ഓർഡർ ചെയ്തത്. എന്നാൽ അയാൾക്ക് ലഭിച്ച പാക്കറ്റിലുണ്ടായിരുന്നത് ഒരു ബ്രാ ആയിരുന്നു. ഇതിനെക്കുറിച്ച് ഓൺലൈൻ സൈറ്റിനോട് ചോദിച്ചപ്പോൾ അയച്ച ഉൽപന്നം തിരിച്ചെടുക്കാൻ സാധിക്കില്ലെന്നായിരുന്നു മറുപടി എന്ന് കശ്യപ് ട്വീറ്റിൽ വ്യക്തമാക്കുന്നു. 

ഓർഡർ ചെയ്തത് ഫുട്ബോൾ സ്റ്റോക്കിം​ഗ്സ്. കിട്ടിയത് ഒരു ബ്രാ. റിപ്ലേസ് ചെയ്യാൻ കഴിയില്ലെന്ന് മറുപടി ലഭിച്ചു. കശ്യപ് ട്വീറ്റിൽ വ്യക്തമാക്കി. കശ്യപിന്റെ ട്വീറ്റ് അതിവേ​ഗത്തിൽ സമൂഹമാധ്യമങ്ങളിൽ വൈറലായി. സമാന അനുഭവങ്ങൾ നേരിട്ട പലരും പ്രതികരണവുമായി രം​ഗത്തെത്തി. തുടർന്ന് മിന്ത്ര തന്നെ വിശദീകരണം നൽകി. കശ്യപിനുണ്ടായ ബുദ്ധിമുട്ടിൽ ഖേദം രേഖപ്പെടുത്തിയ മിന്ത്ര ഉടൻ തന്നെ പ്രശ്നത്തിന് പരിഹാരം നൽകാമെന്നും ട്വീറ്റിൽ ഉറപ്പു നൽകി. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ
'ഭക്തിയുടെ മൾട്ടിവേഴ്‌സ്'! 'ഹരേ കൃഷ്ണ' നാമജപത്തിൽ അലിഞ്ഞുചേർന്ന് സ്പൈഡർമാൻ സംഘം, വീഡിയോ വൈറൽ