
മുംബൈ: കേക്ക് മുറിച്ച് പിറന്നാളാഘോഷം (Birthday Celebrations) നടത്തുന്നത് സാധാരണയാണ്, ആ സമയത്ത് ചിലപ്പോൾ ഒന്നോ രണ്ടോ കേക്കുകൾ ഉണ്ടായെന്നിരിക്കും. പക്ഷേ നൂറുകണക്കിന് കേക്ക് മുറിച്ച് (Cake cutting) പിറന്നാൾ ആഘോഷിച്ചാൽ എങ്ങനെയിരിക്കും? അത്തരമൊരു കേക്ക് മുറിക്കലാണ് മുംബൈ സ്വദേശിയായ സൂര്യ രാതുരി എന്ന ചെറുപ്പക്കാരൻ നടത്തിയത്. 550 കേക്കുകളാണ് (550 Cakes) തന്റെ പിറന്നാൾ ദിനത്തിൽ സൂര്യ ഓടി നടന്ന് മുറിച്ചത്. ആഘോഷങ്ങളുടെ രസകരമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ഏകദേശം രണ്ടര മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ സൂര്യ വിവിധ നിറത്തിലും രുചിയിലുമുള്ള കേക്കുകൾ മുറിക്കുന്നത് കാണാം. മൂന്നു ടേബിളുകളിലായിട്ടാണ് കേക്കുകൾ ക്രമീകരിച്ചിരിക്കുന്നത്. രണ്ട് കയ്യിലും കത്തിയുമായി ഓടി നടന്ന് കേക്ക് മുറിക്കുന്ന സൂര്യയുടെ ചലനങ്ങൾ ചുറ്റും നിൽക്കുന്നവർ മൊബൈലിൽ പകർത്തുന്നതും വീഡിയോദൃശ്യങ്ങളിൽ കാണാം. അസാധാരണമായ ഇത്തരം ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ വളരെപ്പെട്ടന്നാണ് വൈറലായി മാറുന്നത്. മുബൈയിലെ കണ്ടിവാലി റെയില്‍വേ സ്റ്റേഷന് സമീപത്താണ് വ്യത്യസ്തമായ ഈ പിറന്നാള്‍ ആഘോഷം നടത്തിയത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam