
ലണ്ടന്‍: വിവാഹസത്ക്കാരത്തിന് എത്തി അനുവാദം ഇല്ലാത്ത ഭക്ഷണം കഴിച്ചതിന് അതിഥിക്ക് ഭക്ഷണ ബില്ല് നല്‍കി വധുവിന്‍റെ പിതാവ്. ഇംഗ്ലണ്ടിലാണ് കൗതുകമുള്ള സംഭവം നടന്നത്. 16 വയസുള്ള കൗമരക്കാരന്‍റെ അമ്മയ്ക്കാണ് വധുവിന്റെ കുടുംബം ബില്‍ നല്‍കി. കുട്ടികള്‍ക്ക് അനുവദിച്ചതിലും അമിതമായ അളവില്‍ ഭക്ഷണം കഴിച്ചതിന്‍റെ പേരിലാണ് വധുവിന്‍റെ അച്ഛന്‍ ബില്‍ നല്‍കിയത്. വിവാഹത്തിനെത്തിയ അതിഥികള്‍ക്ക് ഭക്ഷണത്തിന് ബില്‍ നല്‍കിയത് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ബില്ല് ലഭിച്ച സ്ത്രീ തന്നെയാണ് റെഡിറ്റില്‍ ഇത് സംബന്ധിച്ച് എഴുതിയത്. ഇതാണ് ഇപ്പോള്‍ ചര്‍ച്ചയായത്. തനിക്ക് ക്ഷണപത്രം കിട്ടിയിട്ടാണ് വിവാഹത്തിന് പോയതെന്ന് ഇവര്‍ പറയുന്നു. വിവാഹ സത്ക്കാരത്തില്‍ വിവാഹത്തിനും മുതിര്‍ന്നവര്‍ക്കും വെവ്വേറെയാണ് ഭക്ഷണം സജ്ജീകരിച്ചത്. എന്നാല്‍ ഭക്ഷണം കഴിക്കാനെത്തിയ യുവതി തനിക്കും പതിനാറുകാരനുമായ മകനും വേണ്ടി മുതിര്‍ന്നവര്‍ക്കുള്ള ഭക്ഷണമാണ് വാങ്ങിയത്.
പിന്നാലെ വീട്ടില്‍ മടങ്ങിയെത്തിയതിനു ശേഷമാണ് വധുവിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ സന്ദേശം ലഭിച്ചത്. ഭക്ഷണത്തിന് അമിതമായ കാശ് കാറ്ററിങ് സര്‍വീസ് ഏജന്‍സി ഈടാക്കിയെന്നും ഈ പണം നിങ്ങള്‍ നല്‍കണമെന്നുമായിരുന്നു വധുവിന്റെ അച്ഛന്‍ ആവശ്യപ്പെട്ടത്.
നല്‍കകേണ്ട പണത്തിന്റെ ബില്‍ അയച്ചും നല്‍കി 18 വയസില്‍ താഴെയുള്ളവര്‍ക്ക് കിഡ്‌സ് മീല്‍ ആണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ ഇത് അറിയാതെ യുവതി മുതിര്‍ന്നവരുടെ ഭക്ഷണം വാങ്ങി നല്‍കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam