
ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദി നടന്‍ അക്ഷയ്കുമാറുമായി നടത്തിയ അഭിമുഖ സംഭാഷണത്തെ കളിയാക്കി യുവാക്കള്‍ ഹിന്ദിയില്‍ പുറത്തിറക്കിയ വീഡിയോ വൈറലാകുന്നു. ഹാസ്യതാരങ്ങളായ ശ്യാം രംഗീല, വികല്‍പ് മെഹ്ത എന്നിവരാണ് മോദിയായും അക്ഷയ്കുമാറായും വേഷമിട്ടിരിയ്ക്കുന്നത്.
നോണ്‍ പൊളിറ്റിക്കല്‍ ഇന്‍റര്‍വ്യൂ മോദി ജി ആന്‍ഡ് അക്ഷയ്കുമാര്‍ എന്നാണ് വീഡിയോയ്ക്ക് നല്‍കിയ പേര്. ഏപ്രില്‍ 28ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതുവരെ അഞ്ചര ലക്ഷം ആളുകള്‍ കണ്ടു. 5000 പേര്‍ ഡിസ് ലൈക്ക് ചെയ്തപ്പോള്‍ 66000 പേരാണ് ലൈക്ക് ചെയ്തത്.
അക്ഷയ് കുമാര്‍ ചോദിച്ച ചോദ്യങ്ങളില്‍ നേരിയ വ്യത്യാസം വരുത്തിയാണ് ചോദ്യങ്ങള്‍. മോദിയുടെ ശബ്ദ സാമ്യവും സംഭാഷണ ശൈലിയും ആരെയും ചിരിപ്പിയ്ക്കും. അക്ഷയ് കുമാറിനെ അനുകരിച്ച വികല്‍പിന് ശബ്ദ സാമ്യതയും രൂപസാമ്യതയുമുണ്ട്. മിമിക്രി വേദികളില്‍ മോദിയെ അനുകരിച്ച് കൈയടി നേടുന്ന താരമാണ് ശ്യാം രംഗീല. മാമ്പഴം കഴിയ്ക്കുമോ, മൂന്ന് മണിക്കൂര്‍ ഉറക്കം എന്നീ ചോദ്യങ്ങളെയും ഉത്തരങ്ങളെയും കളിയാക്കുന്നു. മൂന്ന് മണിക്കൂര്‍ രാത്രിയും ബാക്കി പകലും ഉറങ്ങുമെന്നാണ് ഉത്തരം പറയുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam