
ദില്ലി: നാനാത്വത്തിലും ഏകത്വം കാത്തുസൂക്ഷിക്കുന്ന ഇന്ത്യന്‍ സംസ്കാരത്തെ പ്രകീര്‍ത്തിക്കുന്ന ഗാനം വൈറലാകുന്നു. മതേതരത്വവും സഹജീവി സ്നേഹവും ഇതിവൃത്തങ്ങളായ മനോഹരമായ ഗാനത്തിന് സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകരണമാണ് ലഭിക്കുന്നത്.
സുഖ്‍വീന്ദര്‍ സിംഗ് ആലപിച്ച ഗാനത്തില്‍ ഭാരതത്തിന്‍റെ സംസ്കാരം വിളിച്ചോതുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഹിന്ദുക്കളും ക്രൈസ്തവരും ബുദ്ധമത വിശ്വാസികളും മുസ്ലീങ്ങളും ഉള്‍പ്പെടെ വിവിധ മതവിഭാഗങ്ങള്‍ ഒരുമിച്ച് കഴിയുന്ന ഇന്ത്യയുടെ പൈതൃകം വെളിപ്പെടുത്തുന്ന ഗാനം വരികള്‍ കൊണ്ടും ഈണം കൊണ്ടും മനസ്സ് നിറയ്ക്കുകയാണ്. ലൈക്കുകളും ഷെയറുകളുമായി ഗാനം ആഘോഷമാക്കുകയാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam