
ദില്ലി: ദില്ലി മെട്രോ ട്രെയിനിൽ യുവാവിനും യുവതിക്കും നേരെ തട്ടിക്കയറി സഹയാത്രക്കാരി. യാത്രക്കിടെ യുവാവിന്റെയും യുവതിയുടെയും സ്നേഹ പ്രകടനം അസഹനീയമാണെന്ന് പറഞ്ഞായിരുന്നു യാത്രക്കാരി ഇരുവർക്കും നേരെ തട്ടിക്കയറിയത്. സംഭവത്തിന്റെ വീഡിയോ വൈറലായി. 'ഇരുവരും കവിളിൽ പിടിക്കുന്നു, കൈയിൽ പിടിക്കുന്നു. പൊതുസ്ഥലമാണെന്ന ബോധം വേണ്ടേ. ഇത്രയും ആളുകൾക്കിടയിലാണ് ഇവരിത് ചെയ്യുന്നത്. ഇതൊന്നും ഇവിടെ നടക്കില്ല, പുറത്തു പോയി ചെയ്തോളൂ -യാത്രക്കാരി ഇവരോട് പറഞ്ഞു.
ഞങ്ങൾ എന്തെങ്കിലും ചെയ്തോ എന്ന് പെൺകുട്ടിയും മറുപടി നൽകി. സ്ത്രീ വഴക്കുണ്ടാക്കാൻ തുടങ്ങിയതോടെ കൂടെയുണ്ടായിരുന്ന യാത്രക്കാരും ചേരി തിരിഞ്ഞു. ചിലർ യാത്രക്കാരിയെ അനുകൂലിച്ചപ്പോൾ മറ്റുചിലർ യുവതിയെയും യുവാവിനെയും അനുകൂലിച്ച് രംഗത്തെത്തി. അതോടെ പ്രശ്നം ഗുരുതരമായി. യാത്രക്കാരിലൊരാൾ സംഭവത്തിന്റെ വീഡിയോ പകർത്തി സോഷ്യൽമീഡിയയിൽ പോസ്റ്റ്ൾ ചെയ്തതോടെയാണ് ചർച്ചയായത്.
സമാന പ്രശ്നങ്ങൾ ദില്ലി മെട്രോയിൽ മുമ്പുമുണ്ടായിരുന്നു. നേരത്തെ യാത്രക്കാരനായ യുവാവ് പരസ്യമായി സ്വയംഭോഗം ചെയ്തത് വലിയ രീതിയിൽ പ്രശ്നമായി. ദില്ലി മെട്രോയിൽ യാത്ര ചെയ്യാനാകാത്ത സ്ഥിതിയാണെന്നാണ് ചില യാത്രക്കാരുടെ പരാതി. ജോഡികളായി കയറി ട്രെയിൻ പ്രണയസല്ലാപങ്ങൾക്കിടമാക്കുന്നുവെന്നും മുതിർന്ന യാത്രക്കാർ ആരോപണമുന്നയിച്ചിരുന്നു.
യാത്രക്കാരൻ പോസ്റ്റ് ചെയ്ത വീഡിയോയ്ക്കു താഴെയും അനുകൂലിച്ചും പ്രതികൂലിച്ചും കമന്റുകൾ പ്രത്യക്ഷപ്പെട്ടു. സ്ത്രീ എന്തിനാണ് മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുന്നതെന്നും കവിളിലോ കയ്യിലോ പിടിക്കുന്നത് എങ്ങനെയാണ് അസ്വസ്ഥയാക്കുന്നതെന്നും ഒരു വിഭാഗം ചോദിച്ചു. എന്നാൽ സ്ത്രീ പറഞ്ഞത് ശരിയാണെന്നും പൊതുസ്ഥലത്ത് വച്ചല്ല സ്നേഹം പ്രകടിപ്പിക്കേണ്ടതെന്നും ചിലർ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Viral News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Latest Malayalam News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam